കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റാമാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രായം 36 വയസ്സിൽ താഴെയായിരിക്കണം. ബിരുദവും ഡി.സി.എ യുമാണ് യോഗ്യത.
തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. 12,000 രൂപയാണ് പ്രതിഫലം. ഒരു വർഷത്തേക്കാണ് നിയമനം. ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (മൊബൈൽ നമ്പർ) സഹിതം അപേക്ഷകൾ ജൂണ്‍ 30ന് വൈകുന്നേരം മൂന്ന് മണിക്ക് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ നേരിട്ടോ നൽകണം.