ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് കരാർ നിയമനം
ഹയർ സെക്കണ്ടറി നാഷണൽ സർവ്വീസ് സ്‌കീമിൽ ഡോക്കുമെന്റേഷൻ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓരോ ഒഴിവ് വീതമാണുള്ളത്.
ഡോക്കുമെന്റേഷൻ അസിസ്റ്റന്റിന് ഡിഗ്രിയും എംഎസ് ഓഫീസ് പരിജ്ഞാനവും മലയാളത്തിലും ഇംഗ്ലീഷിലും ടൈപ്പിംഗിൽ പ്രാവീണ്യവും വേണം. പ്രായം 50 വയസ്സിൽ താഴെ. ശമ്പളം 14000 രൂപ പ്രതിമാസം.
ഓഫീസ് അസിസ്റ്റന്റ്/ഡ്രൈവർ തസ്തികയിൽ പ്ലസ്ടു (തത്തുല്യം) പാസ്സായിരിക്കണം. കമ്പ്യൂട്ടർ പ്രാവീണ്യം, മോട്ടോർ ബൈക്ക്, ലൈറ്റ് മോട്ടോർ വെഹിക്കിൾ സാധുവായ ഡ്രൈവിംഗ് ലൈസൻസ് എന്നിവ വേണം. പ്രായം 25നും 35 നും മധ്യേ. ശമ്പളം 12000 രൂപ പ്രതിമാസം.
പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തക്കവിധം പ്രോഗ്രാം കോർഡിനേറ്റർ, എൻ.എസ്.എസ് സെൽ, ഹയർ സെക്കണ്ടറി വിഭാഗം, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. അപേക്ഷാ ഫോമും വിശദവിവരങ്ങളും ഹയർ സെക്കണ്ടറി പോർട്ടലിൽ (www.dhsekerala.gov.in) എൻ.എസ്.എസ് എന്ന ലിങ്കിൽ ലഭ്യമാണ്.