Trending Now

വര്‍ഗീയ ചേരിതിരിവിന് ശ്രമമെന്ന് ആരോപിച്ച് പോപുലര്‍ ഫ്രണ്ട്പോലീസില്‍ പരാതി നല്‍കി

കല്ലേലി വയക്കരയില്‍ കണ്ടെത്തിയ ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍: വര്‍ഗീയ ചേരിതിരിവിന് ശ്രമമെന്ന് ആരോപിച്ച് പോപുലര്‍ ഫ്രണ്ട്പോലീസില്‍ പരാതി നല്‍കി

കോന്നി വാര്‍ത്ത ഡോട്ട് കോം :കല്ലേലി വയക്കരയില്‍ ഉപേക്ഷിച്ച നിലയില്‍ ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി വിഷ്ണു മോഹനെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോന്നി പോലീസില്‍ പരാതി നല്‍കി.

പോപുലര്‍ ഫ്രണ്ടിനെതിരെ വ്യാജആരോപണങ്ങള്‍ ഉന്നയിക്കുകയും സംഘടനയെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനുമാണ് ബിജെപി ശ്രമിക്കുന്നത് എന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആരോപണം . ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നുംപോപ്പുലര്‍ ഫ്രണ്ട് കോന്നി ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഷാ നല്‍കിയ പരാതിയില്‍ പറയുന്നു.

അന്വേഷണം പുരോഗമിക്കുന്ന വയക്കര സംഭവത്തെ തെറ്റിദ്ധരിപ്പിച്ച് വ്യാജവാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ ചാനലിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കെതിരായ കള്ളപ്പണ ഇടപാടില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനായി സംസ്ഥാന വ്യാപകമായി സംഘപരിവാരം നടത്തിയിടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ നുണപ്രചരണങ്ങള്‍ എന്നാണ് പോപ്പുലര്‍ ഫ്രെണ്ട് ആരോപണം .

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇത്തരം വീഡിയോകളിലൂടെ പോപ്പുലര്‍ ഫ്രെണ്ട് എന്ന സംഘടനയെ സമൂഹമധ്യത്തില്‍ മോശമാക്കുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനും ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത് എന്നാണ് പരാതിയില്‍ ഉള്ളത് . നുണപ്രചരണങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്ന വിഷ്ണുമോഹനെതിരേയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് കോന്നി ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഷാ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു

error: Content is protected !!