Trending Now

മൈലപ്രാ സഹകരണ ബാങ്കില്‍ നിന്നും വിവിധയിനം വായ്പകള്‍ നല്‍കും

Spread the love

മൈലപ്രാ സഹകരണ ബാങ്കില്‍ നിന്നും വിവിധയിനം വായ്പകള്‍ നല്‍കും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിസന്ധിയിൽ നിന്നും ജനങ്ങളെ കരകയറ്റാനായി മൈലപ്രാ സർവ്വീസ് സഹകരണ ബാങ്ക് വിവിധയിനം കാർഷിക, കാർഷികാധിഷ്ഠിത വായ്പകൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു.
ബാങ്കിലെ അംഗങ്ങൾക്ക് കാർഷിക, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ, മൃഗസംരക്ഷണം, ഡയറി, ഫിഷറീസ് തുടങ്ങിയ ഇടത്തരം സംരംഭങ്ങൾക്ക് 6.4 % പലിശ നിരക്കിൽ സ്വർണം, മതിയായ ആൾജാമ്യം, വസ്തു എന്നിവയുടെ ഈടിൻമേൽ 200000/- (രണ്ട് ലക്ഷം) രൂപ വരെ വായ്പ നൽകുന്നു.

കൂടാതെ കുടുംബശ്രീ സ്വയം സഹായ സംഘങ്ങൾക്ക് 8.5% പലിശ നിരക്കിൽ സ്വയംതൊഴിൽ കണ്ടെത്തൽ, കാർഷിക ആവശ്യങ്ങൾക്ക് 500000/- (അഞ്ച് ലക്ഷം) രൂപ വരെ വായ്പ നൽകുന്നു. ബി.പി.എൽ കാർഡ് ഉടമകളായ അംഗങ്ങൾക്ക് 10000/- (പതിനായിരം) രൂപ വരെ ആറ് മാസ കാലയളവിലേക്ക് പലിശരഹിത വായ്പ വിതരണം ചെയ്യുന്നു. വായ്പക്ക് ആവശ്യമുള്ളവർ ബാങ്കിന്റെ മൈലപ്രാ, മണ്ണാരക്കുളഞ്ഞി, ശാന്തിനഗർ എന്നീ ബാങ്കുകളുമായി ബന്ധപ്പെടണമെന്ന് ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, സെക്രട്ടറി ജോഷ്വാ മാത്യു എന്നിവർ അറിയിച്ചു.

 

ജെറി ഈശോ ഉമ്മൻ – ഫോൺ: 9447722828

error: Content is protected !!