എഡ്യൂ- കെയർ പദ്ധതി

 

എഡ്യൂ- കെയർ പദ്ധതി

കോന്നി വാര്‍ത്ത ഡോട്ട് കോം : വിദ്യാർത്ഥികളുടെ ഓൺ ലൈൻ പഠനത്തിനായി നടപ്പിലാക്കിയ എഡ്യൂ- കെയർ പദ്ധതിയിലേക്ക് 40മൊബൈൽ ഫോണുകളും 15 എല്‍ ഇ ഡി ടെലി വിഷനും നൽകി നൈൽ &ബ്ലൂ ഹിൽ ഗ്രൂപ്പ്‌ ഉടമ ജോബിപി സാം മാതൃകയായി . ഗ്രൂപ്പിന്റെ പ്രതിനിധി ഷിബു പി സാം തണ്ണിതോട് എസ്. എൻ.ഡി.പി അഡിറ്റോറിയത്തിൽ വച്ച് കോന്നി എം എല്‍ എ അഡ്വ കെ  യു ജനീഷ് കുമാറിന്  കൈമാറി . ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി സി പി ഐ എം തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് കൈമാറിയത്.

നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ എഡ്യൂ കെയർ – ഇ ലേണിംഗ് ചലഞ്ച് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ ലഭ്യമാക്കി നല്കുകയും, നെറ്റ് വർക്ക് കവറേജ് ലഭ്യമല്ലാത്ത പ്രദേശത്ത് കവറേജ് ലഭ്യമാക്കി നല്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

പദ്ധതിയിലേക്ക് സമൂഹത്തിലെ  വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ആർക്കും മൊബൈൽ ഫോൺ വാങ്ങി നല്കാം. ഇങ്ങനെ ലഭിക്കുന്ന ഫോണുകൾ ഓൺ ലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് എത്തിച്ചു നല്കും.പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങി നല്കുകയോ, ഒന്നിലധികം ഫോണുകളുള്ളവർക്ക് ഉപയോഗയോഗ്യമായ സ്മാർട്ട് ഫോണുകൾ നല്കുകയോ ചെയ്യാം. പദ്ധതിയിലേക്ക് പണം സ്വീകരിക്കുകയില്ല.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഉപകരണങ്ങൾ ലഭ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് സ്കൂൾ ഹെഡ്മാസ്റ്റർമാർ രേഖാമൂലം നല്കിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികൾക്കാണ് സ്മാർട്ട് ഫോൺ നല്കുന്നത്. ഹെഡ്മാസ്റ്റർമാർ നല്കിയ ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ കുട്ടികൾക്കും സ്മാർട്ട് ഫോൺ ലഭ്യമാകുന്നതോടെ ഓൺലൈൻ പഠന സൗകര്യം കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും ലഭിക്കും.നെറ്റ് വർക്ക് കവറേജിൻ്റെ പ്രശ്നം നിലനില്ക്കുന്നിടത്ത് കവറേജ് ലഭ്യമാക്കി നല്കുന്നതും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

error: Content is protected !!