Trending Now

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

 

തപസ് (ടീം പത്തനംതിട്ട സോൾജിയേഴ്‌സ്)
കോന്നി വാര്‍ത്ത ഡോട്ട് കോം : പഠനസാമഗ്രികൾ വിതരണം ചെയ്ത് തപസ് . ഇളക്കൊള്ളൂർ സാംബവ മഹാസഭയിലെ കുട്ടികൾക്ക് പഠനസാമഗ്രികൾ ആവശ്യം ഉണ്ടെന്നുള്ള അപേക്ഷയെ തുടർന്ന് പത്തനംതിട്ടയുടെ സ്വന്തം സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് രംഗത്തെത്തി. ഇന്ന് സാംബവ മഹാസഭയുടെ സെക്രട്ടറി ബിന്ദു സുരേഷിന് പഠനസാമഗ്രികൾ കൈമാറി ആണ് തപസ് മാതൃക ആയത്. തപസിനു വേണ്ടി തപസ് വൈസ് പ്രസിഡന്റ്‌ സനൂപ് കോന്നി, തപസ് ചാരിറ്റി അംഗം ബിനു കുമാർ ഇളക്കൊള്ളൂർ എന്നിവർ പങ്കെടുത്തു.

 

‘സഹായത’ എന്ന കർമ്മസേന
കോന്നി വാര്‍ത്ത : ഇലന്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സഹായത’ എന്ന കർമ്മസേനയുടെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അനേകം സഹായ പദ്ധതികൾ നടപ്പിലാക്കിവരുന്നു. ഇതിൻറെ ഭാഗമായി ക്രമീകരിച്ച
“പഠനോപകരണ മൊബൈൽഫോൺ ചാലഞ്ചിന്റെ” ഭാഗമായി 15 മൊബൈൽ ഫോണുകൾ
സാമ്പത്തികമായി നിർധനാവസ്ഥയിലുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി
നല്‍കി

.
ഇലന്തൂർ, ചെന്നീർക്കര എന്നീ ഗ്രാമ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ നിർധനരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുകയുണ്ടായി. പ്രസ്തുത ചാലഞ്ചിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണുകളുടെ വിതരണ ഉദ്ഘാടനം, കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ മന്നാസ് വീട് ഹോംസ്റ്റേയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്സിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ലളിതമായ ചടങ്ങിൽ വച്ച് ആൻ്റൊ ആൻ്റണി എം.പി. നടത്തുകയുണ്ടായി.
റവ.ഫാ ബിജു മാത്യു പ്രക്കാനം ,ഇലന്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി മുകുന്ദൻ,ഷീബി ആനി ജോർജ്, ദർശൻ ഡി കുമാർ, ആൽവിൻ പ്രക്കാനം, ജിബി ജോൺ പ്രക്കാനം ,ഷൈജു ജോൺ,സ്സൈയിൻസ് രഘുനാഥൻ, എന്നിവർ നേതൃത്വം നൽകി. ഈ ചലഞ്ചിൽ കൂടി 30 വിദ്യാർത്ഥികൾക്ക് സഹായം എത്തിക്കാനാണ് സഹായത ശ്രമിക്കുന്നത്.

 

യൂത്ത് കോൺഗ്രസ്സ് കൊക്കാത്തോട് യൂണിറ്റ്

കോന്നി വാര്‍ത്ത : വായനാ ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്സ് കൊക്കാത്തോട് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സാന്ത്വനം പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടമായി 100 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ ഓൺലൈൻ പഠനത്തിന് സഹായം നൽകുന്നതിന്റെ ഭാഗമായി 2 കുട്ടികൾക്ക് മൊബൈൽ ഫോൺ കൈമാറി.

കോൺഗ്രസ്സ് ബൂത്ത് കമ്മറ്റി പ്രസിഡന്റ് സജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. കെ. പി.എസ്.റ്റി.എ സംസ്ഥാന ട്രഷറർ എസ്. സന്തോഷ് കുമാർ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ജോയൽ മാത്യു മുക്കരണത്ത്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ജി.ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഷിനു അറപ്പുരയിൽ, സിബി കൊക്കാത്തോട്, സോമരാജൻ, എബി ഷാജി, സിബി സജി, അയൂബ് ഖാൻ, അനൂപ് സോമരാജൻ എന്നിവർ പ്രസംഗിച്ചു

എഡ്യൂ- കെയർ പദ്ധതി

കോന്നി വാര്‍ത്ത : വിദ്യാർത്ഥികളുടെ ഓൺ ലൈൻ പഠനത്തിനായി നടപ്പിലാക്കിയ എഡ്യൂ- കെയർ പദ്ധതിയിലേക്ക് 40മൊബൈൽ ഫോണുകളും 15 എല്‍ ഇ ഡി ടെലി വിഷനും നൽകി നൈൽ &ബ്ലൂ ഹിൽ ഗ്രൂപ്പ്‌ ഉടമ ജോബിപി സാം മാതൃകയായി . ഗ്രൂപ്പിന്റെ പ്രതിനിധി ഷിബു പി സാം തണ്ണിതോട് എസ്. എൻ.ഡി.പി അഡിറ്റോറിയത്തിൽ വച്ച് കൈമാറി . ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി സി പി ഐ എം തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് കൈമാറിയത്.

നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കാൻ എഡ്യൂ കെയർ – ഇ ലേണിംഗ് ചലഞ്ച് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ ലഭ്യമാക്കി നല്കുകയും, നെറ്റ് വർക്ക് കവറേജ് ലഭ്യമല്ലാത്ത പ്രദേശത്ത് കവറേജ് ലഭ്യമാക്കി നല്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
പദ്ധതിയിലേക്ക് സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ആർക്കും മൊബൈൽ ഫോൺ വാങ്ങി നല്കാം. ഇങ്ങനെ ലഭിക്കുന്ന ഫോണുകൾ ഓൺ ലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് എത്തിച്ചു നല്കും.

പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങി നല്കുകയോ, ഒന്നിലധികം ഫോണുകളുള്ളവർക്ക് ഉപയോഗയോഗ്യമായ സ്മാർട്ട് ഫോണുകൾ നല്കുകയോ ചെയ്യാം. പദ്ധതിയിലേക്ക് പണം സ്വീകരിക്കുകയില്ല.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ഉപകരണങ്ങൾ ലഭ്യമല്ലാത്ത കുട്ടികളുടെ ലിസ്റ്റ് സ്കൂൾ ഹെഡ്മാസ്റ്റർമാർ രേഖാമൂലം നല്കിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെട്ട കുട്ടികൾക്കാണ് സ്മാർട്ട് ഫോൺ നല്കുന്നത്. ഹെഡ്മാസ്റ്റർമാർ നല്കിയ ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ കുട്ടികൾക്കും സ്മാർട്ട് ഫോൺ ലഭ്യമാകുന്നതോടെ ഓൺലൈൻ പഠന സൗകര്യം കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും ലഭിക്കും.
നെറ്റ് വർക്ക് കവറേജിൻ്റെ പ്രശ്നം നിലനില്ക്കുന്നിടത്ത് കവറേജ് ലഭ്യമാക്കി നല്കുന്നതും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

ഡിവൈഎഫ്ഐ കോന്നി സ്നേഹസ്പർശം

കോന്നി വാര്‍ത്ത :: സി പി ഐ എം കോന്നി ഏരിയ സെക്രട്ടറി ഡി വൈ എഫ് ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച സി ജി ദിനേശിൻ്റെ രണ്ടാമത് അനുസ്മരണം തിങ്കളാഴ്ച്ച നടക്കുകയാണ് .അനുസ്മരണത്തോടനുബദ്ധിച്ച് ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് 100 സ്മാർട്ട് ഫോണും ടി വി യും വിതരണം ചെയ്തു .ബ്ലോക്ക് തല ഉദ്ഘാടനം ഐരവണ്ണിൽ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡൻ്റ് സംഗേഷ് ജി നായർ, ജില്ലാ വൈസ് പ്രസിഡൻ്റ് എം അനീഷ് കുമാർ, ബ്ലോക്ക് പ്രസിഡൻ്റ് വി ശിവകുമാർ ,ജില്ലാ കമ്മിറ്റിയംഗങ്ങളായ സി സുമേഷ്, ജിജോ മോഡി, രേഷ്മ മറിയം റോയി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ആർ ശ്രീഹരി, ബിൻസൻ ഐരവൺ മേഖല സെക്രട്ടറി നിഷാദ്, ആശിഷ് ലാൽ, പഞ്ചാത്തംഗം വി ശ്രീകുമാർ എന്നിവർ സന്നിഹിതരായി. സ്നേഹസ്പർശം പദ്ധതിയിൽ പങ്കാളിയാകാൻ താൽപര്യമുള്ളവർ 9020255044, 9447304724 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബ്ലോക്ക് ഭാരവാഹികൾ അറിയിച്ചു.

error: Content is protected !!