അരുവാപ്പുലത്തും കൊക്കാത്തോട്ടിലും കാട്ടുപന്നികള്‍ ദുരൂഹ സാഹചര്യത്തില്‍ ചത്തു വീഴുന്നു
www.konnivartha.com
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വനം ഡിവിഷന്റെ ഭാഗമായ അരുവാപ്പുലം പമ്പാ റബര്‍ ഫാക്ടറിയുടെ സമീപത്തെ തേക്ക് തോട്ടത്തിലും കല്ലേലി വയക്കര ,കൊക്കാത്തോട് വന മേഖലകളില്‍ ദുരൂഹ സാഹചര്യത്തില്‍ കാട്ടു പന്നികള്‍ ചത്തു വീഴുന്നു .
ഏതാനും ദിവസമായി കാട്ടു പന്നികള്‍ ചാകുന്നു . ജന വാസ മേഖലയായ അരുവാപ്പുലം പമ്പാ റബര്‍ ഫാക്ടറിയ്ക്ക് സമീപത്തെ തേക്ക് തോട്ടത്തില്‍ കഴിഞ്ഞ ഏതാനും ദിവസമായി അനേകം കാട്ടു പന്നികള്‍ ചത്തു .www.konnivartha.com
പുഴുവരിച്ച് കിടക്കുന്ന കാട്ടു പന്നികളില്‍ നിന്നും ദുർഗന്ധം വമിക്കുമ്പോള്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു വന പാലകര്‍ എത്തിചത്ത പന്നികളെ കുഴിയെടുത്ത് മൂടുക മാത്രമാണ് ചെയ്യുന്നത് . ആഴത്തില്‍ കുഴി എടുക്കാത്തതിനാല്‍ പട്ടികള്‍ കുഴി മാന്തി പന്നിയുടെ ശരീരം തിന്നുകയാണ് . യാതൊരു സുരക്ഷയും ഇക്കാര്യത്തില്‍ വനം വകുപ്പിന് ഇല്ല .
പന്നികള്‍ കൂട്ടമായി ചാകുന്നത് എന്താണെന്ന് സംബന്ധിച്ച് വനം വകുപ്പിനും ആധികാരികമായി പറയാന്‍ കഴിയുന്നില്ല . ചില പന്നികളില്‍ നിന്നും അവയവങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചു എന്നു മാത്രമാണ് വന പാലകര്‍ പറയുന്നത് . കൃഷിയിടത്തില്‍ പന്നികള്‍ കയറാതെ ഇരിക്കാന്‍ ആരെങ്കിലും ഇറച്ചിയില്‍ വിഷം പുരട്ടിയതാണോ എന്നാണ് വന പാലകരുടെ സംശയം . എന്നാല്‍ അരുവാപ്പുലത്തും വയക്കരയിലും ,കൊക്കാത്തോട്ടിലും ഒരേ പോലെ വിഷം വെക്കാന്‍ കഴിയുമോ എന്നും നാട്ടുകാര്‍ ചോദിക്കുന്നു .www.konnivartha.com
പന്നികളില്‍ മാരകമായ വൈറസ്സ് ബാധ ഉണ്ടാകാനുള്ള സാധ്യതയും ചിലര്‍ പറയുന്നു . ഇറച്ചി മീന്‍ തുടങ്ങിയ വീട്ട് മാലിന്യത്തോട് ഒപ്പം മാസ്ക്ക് കണ്ടതാണ് സംശയത്തിന് കാരണം . ഉപേക്ഷിച്ച മാസ്ക്കില് നിന്നും വ്യാപകമായി വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യതും തള്ളി കളയാന്‍ കഴിയില്ല .www.konnivartha.com
ചത്ത പന്നികളില്‍ നിന്നും വനം വകുപ്പ് ശേഖരിച്ച അവയവം പരിശോധന നടത്തി ഫലം വന്നെങ്കില്‍ മാത്രമേ എങ്ങനെയാണ് പന്നികള്‍ ചത്തത് എന്നു പറയാന്‍ കഴിയൂ .www.konnivartha.com