പത്തനംതിട്ടയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിച്ചു
എട്ട് ഓര്‍ഡിനറി ബസുകളും സര്‍വീസ് നടത്തുന്നു
konni vartha. com : പത്തനംതിട്ട കെ.എസ്.ആര്‍.ടി.സിഡിപ്പോയില്‍ നിന്നും കൂടുതല്‍ ദീര്‍ഘദൂര, ഓര്‍ഡിനറി സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ 4:50ന് പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴ വഴിയുള്ള അമൃത ആശുപത്രി ഫാസ്റ്റ് പാസഞ്ചറും രാവിലെ 7:10ന് മലപ്പള്ളി, കോട്ടയം, തൃശൂര്‍ വഴിയുള്ള പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് ബസും പുനരാരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ നിന്നുള്ള മറ്റ് സര്‍വീസുകള്‍:-
രാവിലെ 5:30ന് കോട്ടയം വഴിയുള്ള തൃശൂര്‍ സൂപ്പര്‍ ഫാസ്റ്റ് ബസ്. ഈ ബസ് തൃശൂരില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 2:30ന് കോട്ടയം വഴി തിരികെ പത്തനംതിട്ടയിലേക്ക് പുറപ്പെടും.
രാവിലെ 6:45 ന് അടൂര്‍ വഴി തിരുവനന്തപുരത്തേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ഈ ബസ് തിരുവനന്തപുരത്തു നിന്നും വൈകുന്നേരം അഞ്ച് മണിക്ക് പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കും.
രാവിലെ 7ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ്. ഈ ബസ് വൈകുന്നേരം 4:30ന് എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കും.
രാവിലെ 7:10ന് പുനലൂര്‍ വഴി തിരുവനന്തപുരത്തേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ഈ ബസ് വൈകുന്നേരം 4:30ന് തിരുവനന്തപുരത്തു നിന്നും തിരികെ പുറപ്പെടും.
രാവിലെ 7:30ന് തിരുവല്ല ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ഈ ബസ് രാവിലെ ഒന്‍പതിന് തിരികെ പത്തനംതിട്ടയ്ക്ക് പുറപ്പെടും. 11:30ന് വീണ്ടും തിരുവല്ലയിലേക്ക് യാത്രമാകുന്ന ബസ് ഉച്ചയ്ക്ക് ഒന്നിന് പത്തനംതിട്ടയ്ക്ക് യാത്ര തിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ടയില്‍ നിന്നും തിരുവല്ലയ്ക്ക് പോകുന്ന ബസ്, വൈകുന്നേരം അഞ്ചിന് തിരുവല്ലയില്‍ നിന്നും തിരികെ പത്തനംതിട്ടയ്ക്ക് പുറപ്പെടും.
രാവിലെ 7:45ന് അടൂര്‍ വഴി തിരുവനന്തപുരത്തേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ബസ്. ഇത് വൈകുന്നേരം 3.30ന് പത്തനംതിട്ടയ്ക്ക് തിരിച്ച് പുറപ്പെടും.
ഇതുകൂടാതെ എട്ട് ഓര്‍ഡറി ബസുകളും പത്തനംതിട്ട ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 7:30 ന് ഭരണിക്കാവ് വഴി കൊല്ലത്തേക്കുള്ള ബസ് വൈകിട്ട് അഞ്ചിന് കൊല്ലത്തു നിന്നും പത്തനംതിട്ടയിലേക്ക് യാത്ര തിരിക്കും.
രാവിലെ 7.30 നും, 11 നും വൈകുന്നേരം 3:30 നുമാണ് പത്തനംതിട്ടയില്‍ നിന്നും പുനലൂരിലേക്ക് ഓര്‍ഡിനറി ബസ് സര്‍വീസ് നടത്തുക.
രാവിലെ 8 നും, ഉച്ചയ്ക്ക് 12നും വൈകുന്നേരം 4നുമാണ് റാന്നിക്കുള്ള സര്‍വീസ്. റാന്നിയില്‍ നിന്നും രാവിലെ 9 നും, ഉച്ചയ്ക്ക് 2 നും വൈകുന്നേരം 5നും റാന്നിയില്‍ നിന്നും തിരിച്ചു പോരും.
രാവിലെ 8.10 ന് തിരുവല്ലയ്ക്ക് പുറപ്പെടുന്ന ബസ് 9:30 ന് തിരികെ പുറപ്പെടുകയും ഉച്ചക്ക് 2:30 ന് വീണ്ടും തിരുവല്ലയ്ക്ക് പുറപ്പെടുന്ന ബസ് വൈകുന്നേരം 5ന് തിരുവല്ലയില്‍ നിന്ന് പത്തനംതിട്ടയ്ക്ക് യാത്ര തിരിക്കുകയും ചെയ്യും.
രാവിലെ 8.20നും വൈകുന്നേരം 6നുമാണ് ആങ്ങമൂഴിയിലേക്ക് സര്‍വീസ് നടത്തുന്നത്. ആങ്ങമൂഴിയില്‍ നിന്ന് 10:30നും രാവിലെ 6:30നുമാണ് തിരിച്ച് സര്‍വീസ് ഉണ്ടാകുക.
രാവിലെ 8.40നും ഉച്ചയ്ക്ക് ഒന്നിനും, വൈകിട്ട് 4:30നുമാണ് അടൂരിലേക്ക് ബസ് സര്‍വീസ് ഉള്ളത്. രാവിലെ 8.50നും, വൈകിട്ട് 5.15നുമാണ് പത്തനംതിട്ടയില്‍ നിന്നും പന്തളത്തേക്ക് ബസ് സര്‍വീസ് നടത്തുക.
രാവിലെ 9നും ഉച്ചകഴിഞ്ഞ് 2:30നുമാണ് ഓര്‍ഡിനറി സര്‍വീസ് തിരുവല്ലയ്ക്ക് പുറപ്പെടുന്നത്. തിരുവല്ലയില്‍ നിന്ന് 11നും, വൈകിട്ട് 4:30 നുമാണ് തിരിച്ച് ബസ് ഉണ്ടാകുക. ലോക്ക് ഡൗണ്‍ കാലയളവിലേക്ക് മാത്രമാകും ഈ സര്‍വീസുകള്‍ ഉണ്ടാക്കുക.