രണ്ടാം പിണറായി മന്ത്രിസഭയിലെ കന്നി ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു . ആരോഗ്യമേഖല– 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ്, സൗജന്യ വാക്‌സിൻ പ്രഖ്യാപനം, 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനായി 1000 കോടി, വാക്‌സിൻ നിർമാണ ഗവേഷണത്തിന് 10 കോടി, സിഎച്ച്എസ്‌സികളിൽ ഐസൊലേഷൻ വാർഡുകൾക്ക് 636.5 കോടി, 25 സിഎസ്എസ്ഡികൾക്കായി 18.75 കോടി, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാൻ 50 കോടി, പീഡിയാട്രിക് സൗകര്യങ്ങൾക്ക് 25 കോടി (പ്രാരംഭഘട്ടം), 50 മെട്രിക് ടൺ ശേഷിയുള്ള ലിക്വഡ് മെഡിക്കൽ ഓക്സിജൻ പ്ലാന്റ്
കെഎഫ്‌സി വായ്പ ആസ്തി 5 വർഷം കൊണ്ട് 10000 ആക്കി ഉയർത്തും, ഈ വർഷം കെഎഫ്‌സി 4500 കോടി വായ്പ അനുവദിക്കും
വിദ്യാഭ്യാസ മേഖല– വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം സൗജന്യ ലാപ്‌ടോപുകൾ, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലക്ക് 10 കോടി, വിദ്യാർത്ഥികൾക്ക് ഓൺലൈൻ കൗൺസിലിങിന് സ്ഥിരം സംവിധാനം, പഠനത്തിന് വെർച്വൽ, ഓഗ്മെൻര് സംവിധാനത്തിന് 10 കോടി
ടൂറിസം മേഖല– ടൂറിസം മാർക്കറ്റിങിന് 50 കോടി അധികം, ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി, മലബാർ ലിറ്റററി ടൂറിസം സർക്യൂട്ട്, ബയോ ഡൈവേഴ്‌സിറ്റി പാക്കേജ് എന്നിവയ്ക്ക് 50 കോടി
തീരമേഖല– അടിസ്ഥാന സൗകര്യ വികസനം, തീരദേശ വികസനം എന്നിവയ്ക്കായി ആദ്യഘട്ടത്തിൽ കിഫ്ബി 1500 കോടി നൽകും, കോസ്റ്റൽ ഹൈവേ പദ്ധതി
കാർഷിക മേഖല– നാല് ശതമാനം പലിശ നിരക്കിൽ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നൽകും. കോൾഡ് സ്‌റ്റോറേജ് അടക്കമുള്ള സംവിധാനങ്ങൾക്കായി 10 കോടി, കാർഷിക ഉത്പന്ന വിപണനത്തിന് 10 കോടി, കുറഞ്ഞ പലിശക്ക് വായ്പ, കാർഷിക ഉത്പന്ന വിതരണ ശൃംഖല, കൃഷിഭവനുകൾ സ്മാർട്ടാക്കും, പാൽ മൂല്യവർധിത ഉത്പന്നങ്ങൾക്ക് ഫാക്ടറി,
കുടുംബശ്രീ– കുടുംബശ്രീ, അയൽക്കൂട്ടങ്ങൾക്ക് 1000 കോടിയുടെ വായ്പ, 4ശതമാനം പലിശ നിരക്ക്, കുടുംബശ്രീക്ക് കേരള ബാങ്ക് നൽകുന്ന വായ്പക്ക് 2-3 ശതമാനം സബ്‌സിഡി നൽകും, ഈ വർഷം 10000 ഓക്‌സിലറി കുടുംബശ്രീ യൂണിറ്റുകൾ സ്ഥാപിക്കും,
തോട്ടം/ റബർ മേഖല– തോട്ടം മേഖലയ്ക്കും ബജറ്റിൽ പ്രഖ്യാപനം, പ്ലാന്റേഷനായി 5 കോടി, കേരളത്തിൽ അഞ്ച് അഗ്രോ പാർക്കുകൾ തുടങ്ങാൻ 10 കോടി, റബർ സബ്‌സിഡിക്കും കുടിശിക നിവാരണത്തിനും 50 കോടി. പ്രളയ പശ്ചാത്തലത്തിൽ നടപ്പാക്കുന്ന പ്രവൃത്തികൾക്ക് 50 കോടിയുടെ സമഗ്ര പാക്കേജ്. തൊഴിൽ– തൊഴിലുറപ്പ് പദ്ധതിയിലൂടെ 12 കോടി തൊഴിൽ ദിനങ്ങൾ, ദാരിദ്ര്യനിർമാർജനത്തിന് പ്രാഥമിക ഘട്ടത്തിൽ 10 കോടി. പട്ടിക ജാതി/ പട്ടിക വർഗ വികസനം– പട്ടിക ജാതി, പട്ടിക വർഗ വികസനത്തിനായി പ്രഖ്യാപനങ്ങൾ, 100 പേർക്ക് 10 ലക്ഷം വീതം സംരംഭക സഹായം, വകയിരുത്തിയത് 10 കോടി. കലാ മേഖല– കലാ സാംസ്‌കാരിക മേഖലയിൽ 1500 പേർക്ക് പലിശരഹിത വായ്പ. പ്രവാസി ക്ഷേമം– കൊവിഡ് സാഹചര്യത്തിൽ ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1000 കോടി വായ്പ
കെഎസ്ആർടിസി- കെഎസ്ആർടിസിയുടെ വാർഷിക വിഹിതം 10 കോടിയായി ഉയർത്തും, 3000 ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റും.സ്മാർട്ട് കിച്ചൺ പദ്ധതിക്ക് അഞ്ച് കോടി.
സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വർധിപ്പിക്കും. വ്യവസായ സംരംഭകത്വ പരിപാടിക്ക് 50 കോടി.ആയുഷ് വകുപ്പിന് 20 കോടി. കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് 5 കോടി. പത്രവിതരണം അടക്കമുള്ള ജോലികൾ ചെയ്യുന്നവർക്ക് വാഹന വായ്പ, ഇതിനായി 200 കോടിയുടെ പദ്ധതി
കെ.ആർ ഗൗരിയമ്മയ്ക്കും ആർ ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിർമിക്കാൻ രണ്ട് കോടി വീതം