Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്മെന്‍റ് സോണുകള്‍

മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (കുറുന്താര്‍ അംഗന്‍വാടി പടി മുതല്‍ ചരിവു പറമ്പില്‍ ഭാഗം വരെ), മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (കുമ്പഴ എസ്റ്റേറ്റ് കുറുമ്പറ്റി ഡിവിഷന്‍), കടപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (ഫിഷര്‍മാന്‍ കോളനി), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (പൂര്‍ണമായും), പ്രദേശങ്ങളില്‍ ജൂണ്‍ ഒന്ന് മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 (പുതുശേരില്‍ കോളനി), വാര്‍ഡ് 10 (കുളത്തൂരേത്ത് കോളനി), വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08 (ചാത്തന്‍തറ പൂര്‍ണമായും), ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15(മങ്ങാട് തെക്ക് പൂര്‍ണമായും), റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 06, 10, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 (നെല്ലിമുരുപ്പ് പൂര്‍ണമായും), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (ആലുംതറ ലക്ഷം വീട് കോളനി ഭാഗം), വാര്‍ഡ് 10 കൊച്ചു പറമ്പ് കോളനി ഭാഗം, ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 , 07, 09, വാര്‍ഡ് 08( കുന്നം ഭാഗം പടിഞ്ഞാറേ നട ഭാഗം), മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03 (പൊതിയപ്പാട് കിഴക്ക് പൊതിയപ്പാട് ലക്ഷം വീട് എന്നീ ഭാഗങ്ങള്‍), കൊടുമണ്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 15, 16, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10( അന്‍പത്തി മൂന്ന് സെന്റ് കോളനി ഭാഗം), പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 27, 30 എന്നീ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കൂട്ടം വെട്ടി ഭാഗങ്ങള്‍ തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 05 (നിരവില്‍ കോളനി ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 21 (തിരുമൂലപുരം പൂര്‍ണമായും), വാര്‍ഡ് 22 ( ശ്രീരാമകൃഷ്ണാശ്രമം പൂര്‍ണമായും), വാര്‍ഡ് 26 (കിഴക്കുമുറി പൂര്‍ണമായും), വാര്‍ഡ് 33(എംജിഎം പൂര്‍ണമായും), വാര്‍ഡ് 39( മുത്തൂര്‍ പൂര്‍ണമായും), പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06 (ഇടമാലി കുമ്പഴകുറ്റി കോളനി) പ്രദേശങ്ങളെ മേയ് 31 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.

നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.