Trending Now

ലോക്ക്ഡൗൺ നിയന്ത്രണം: തെറ്റായ സന്ദേശങ്ങളിൽ വീഴരുത്

ലോക്ക്ഡൗൺ നിയന്ത്രണം: തെറ്റായ സന്ദേശങ്ങളിൽ വീഴരുത്

konnivartha.com: ലോക്ക്ഡൗൺ നിയന്ത്രണം സംബന്ധിച്ച് സമൂഹമാധ്യമങ്ങൾ വഴി നടക്കുന്ന വ്യാജ സന്ദേശങ്ങളിൽ പൊതുജനങ്ങളും നിയന്ത്രണങ്ങൾ നടപ്പാക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരും വീഴരുതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. സർക്കാർ വകുപ്പുകളും ജില്ലാ കളക്ടർമാരും നൽകുന്ന നിർദ്ദേശങ്ങൾ മാത്രം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കി. സംസ്ഥാനതലത്തിലുള്ള സർക്കാർ ഉത്തരവുകളും, ജില്ലയിലെ കണ്ടെയ്‌മെന്റ് സോണുകളിൽ ജില്ലാകളക്ടർമാർ നിർദ്ദേശിക്കുന്ന അധിക നിയന്ത്രണങ്ങളും മാത്രം നടപ്പാക്കാൻ നിർവഹണ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

error: Content is protected !!