Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകൾ

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകൾ

കോന്നി വാര്‍ത്ത ഡോട്ട് കോം : ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, എട്ട്, വാര്‍ഡ് 13 (കുരിശടി മുതല്‍ പൊതുശ്മശാനം വരെ), വാര്‍ഡ് 12 ( ടൗണ്‍ ഭാഗം ബീവറേജ് മുതല്‍ വാലേല്‍പ്പടി വരെ), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, മൂന്ന്, നാല്, എട്ട്,10, 11, തിരുവല്ല നഗരസഭ വാര്‍ഡ് രണ്ട് , ഏഴംകുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, 17, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ആലുംതറ ലക്ഷംവീട് കോളനി ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (തലയിറ നെല്ലിക്കാട്ടില്‍ പടി മുതല്‍ മുപ്രമണ്‍ അക്കുഡറ്റ് വരെയും തലയിറ മണ്ണില്‍കട വഞ്ചിപ്പടി മുതല്‍ തലയിറ പുത്തന്‍വിള ഭാഗം വരെയും)എന്നീ പ്രദേശങ്ങളില്‍ മേയ് 22 മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കുന്നു

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്, നാല്, അഞ്ച്, ഏഴ്, എട്ട്, പത്തനംതിട്ട മുനിസിപ്പാലിറ്റി വാര്‍ഡ് ഒന്ന്, രണ്ട്, നാല്, 10,11,16,17,27,31 , കുളനട ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ഉള്ളന്നൂര്‍)തെക്കേക്കുറ്റിയില്‍ ഭാഗം മുതല്‍ കാവിന്റെ വടക്കേതില്‍ ഭാഗം വരെ പ്രദേശങ്ങളിൽ മേയ് 22 മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ‍അവസാനിക്കുന്ന സാഹചര്യത്തിലും, രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശയുടെ അടിസ്ഥാനത്തിലുമാണ് ദീർഘിപ്പിച്ച് ഉത്തരവായത്.