കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്തെ ലോക്ക് ഡൗൺ സാഹചര്യത്തിൽ ഈ മാസം 28, 29, 31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന കേരള ഭാഗ്യക്കുറിയുടെ നിർമൽ -226, കാരുണ്യ-501, വിൻ വിൻ -618 ഭാഗ്യക്കുറികൾ കൂടി റദ്ദാക്കി. നേരത്തെ 13 മുതൽ 27 വരെയുള്ള ഭാഗ്യക്കുറികൾ റദ്ദാക്കിയിരുന്നു.
ഈ മാസം 14, 23 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര ബി.എം-06, ലൈഫ് വിഷു ബമ്പർ ബി.ആർ-79 ഭാഗ്യക്കുറികളുടെയും 4, 5, 6, 7, 10, 11, 12 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന പ്രതിവാര ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പിന്നീട് നടത്തും. പുതുക്കിയ നറുക്കെടുപ്പ് തീയതി പിന്നീടറിയിക്കും.