Trending Now

കല്ലേലി വയക്കര ഭാഗത്ത് ഒറ്റയാന്‍ ഇറങ്ങി

കല്ലേലി വയക്കര ഭാഗത്ത് ഒറ്റയാന്‍ ഇറങ്ങി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കല്ലേലി വയക്കര ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങി . കാടുമായി അതിര്‍ത്തിയുള്ള അരുവാപ്പുലം പഞ്ചായത്തിലെ വയക്കരയില്‍ ആണ് ഒറ്റയാന്‍ ഇറങ്ങിയത് . വയക്കരയിലെ പല വീടുകളുടെ പറമ്പിലും ഏറെ നേരം നിന്ന ശേഷമാണ് ഒറ്റയാന്‍ മടങ്ങിയത് .
ഈ മേഖലയില്‍ കൂട്ടമായി ആനകള്‍ ഇറങ്ങാറുണ്ട് . കല്ലേലി നടുവത്ത് മൂഴി കരിപ്പാന്‍ തോടുവനത്തിന്‍റെ ഭാഗമാണ് വയക്കര .
മഴ കനത്തതോടെ അച്ചന്‍ കോവില്‍ നദിയില്‍ ക്രമത്തില്‍ അധികമായി ജലം ഉയര്‍ന്നു . നദി മുറിച്ച് വന ഭാഗത്തേക്ക് പോകുവാന്‍ ആനകള്‍ക്ക് കഴിയില്ല .ഇതിനാല്‍ ആനകള്‍ കൂടുതല്‍ തീറ്റ ഉള്ള സ്ഥലങ്ങളില്‍ താവളം ഉറപ്പിക്കും

error: Content is protected !!