കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ പഞ്ചായത്ത്തല ഡേറ്റാ ബാങ്ക് രൂപീകരിക്കാന്‍ നിയുക്ത എംഎല്‍എ അഡ്വ.പ്രമോദ് നാരായണന്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി പെന്‍ഷനായവരുടേയും വിദേശത്തുനിന്ന് വന്നവരും പഠനം പൂര്‍ത്തിയായി നാട്ടില്‍ നില്‍ക്കുന്നവരുമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തനത്തിന് താല്പര്യമുള്ള മറ്റുള്ളവര്‍ എന്നിവരുടെ ഡേറ്റാ ബാങ്ക് ആണ് ഓരോ പഞ്ചായത്തിലും രൂപീകരിക്കേണ്ടത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചലനാത്മകമാക്കി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനകീയ പ്രശ്‌നമായി ഏറ്റെടുത്ത് എല്ലാവരും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും എംഎല്‍എ അഭ്യര്‍ത്ഥിച്ചു. പഞ്ചായത്തുകള്‍ പാര്‍ട്ടി നോക്കാതെ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി.
ഡെപ്യൂട്ടി കളക്ടര്‍ ബീന റാണി, തഹസില്‍ദാര്‍ രമ്യ എസ് നമ്പൂതിരി, ഡോ. ഉമ്മന്‍, ഡോ.വൈശാഖ്, എസ്.ഐ മധു, എം വി വിദ്യാധരന്‍, പി.ആര്‍ പ്രസാദ്, ജോര്‍ജ്ജ് ഏബ്രഹാം, ആലിച്ചന്‍ ആറൊന്നില്‍, രാജു മരുതിക്കല്‍, ഷൈന്‍ ജി കുറുപ്പ്, സമദ് മേപ്രത്ത്, സാംകുട്ടി പാലയ്ക്കാ മണ്ണില്‍, പാപ്പച്ചന്‍ കൊച്ചു മേപ്രത്ത്, ഏബ്രഹാം കുളമട, സജി ഇടുക്കിള, ഫിലിപ്പ് കുരുടാ മണ്ണില്‍, സ്മിജു ജേക്കബ്, റെജി ചെറുവാഴക്കുന്നേല്‍, ടി.കെ ജെയിംസ്, ഏബ്രഹാം സി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.