കോന്നി മെഡിക്കല്‍ കോളേജില്‍ ഓക്സിജൻ നിർമ്മാണ പ്ലാന്‍റ് സ്ഥാപിക്കും

Spread the love

കോന്നി മെഡിക്കല്‍ കോളേജില്‍ ഓക്സിജൻ നിർമ്മാണ പ്ലാന്‍റ് സ്ഥാപിക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഓക്സിജൻ നിർമ്മാണ പ്ലാന്‍റ് നിർമ്മിക്കുന്നതിനുള്ള പദ്ധതി അടിയന്തിരമായി തയ്യാറാക്കി സര്‍ക്കാരില്‍ സമർപ്പിക്കാൻ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനമെടുത്ത് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ കടുത്ത ഓക്സിജൻ ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്. ജില്ലയ്ക്കാകെ ഓക്സിജൻ നല്‍കാന്‍ കഴിയുന്ന നിലയിലുള്ള പ്ലാന്‍റ് മെഡിക്കൽ കോളേജിൽ ആരംഭിക്കാൻ കഴിയും.മെഡിക്കൽ കോളേജിന്‍റെ പ്രവർത്തനത്തിനും ഇത് വളരെയധികം സഹായകമാകും. ഇതിനായി സർക്കാരിൽ അടിയന്തിര ഇടപെടീൽ നടത്തുമെന്നും എം എൽ എ പറഞ്ഞു.

Related posts