Trending Now

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്‍മെന്‍റ് സോണുകള്‍

 

വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (പൂര്‍ണമായും) , തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 23, 26, 27, 32, 33 (പൂര്‍ണമായും) എന്നീ പ്രദേശങ്ങളില്‍ മേയ് എട്ടു മുതല്‍ ഏഴ് ദിവസത്തേക്ക് കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡി ക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.

കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി

ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (നടക്കാവ് ഭാഗം , പ്രത്യാശാ ഭവന്‍), കൊറ്റനാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പുത്തുമുക്ക്, ഐ.പി.സി ഹാള്‍ മുതല്‍ നടയ്ക്കല്‍ കോളനി പ്രദേശം, നെടുപുറത്തടം ഭാഗം), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന് (ഈസ്റ്റ് മുക്ക്, ചുരവേലിപ്പടി ഭാഗം മുതല്‍ ചെമ്മണിത്തോട്ടം ഭാഗം വരെ ), വാര്‍ഡ് എട്ട് (പയ്യനാമണ്‍ ജംഗ്ഷന്‍, ഗവ. യു.പി സ്കൂള്‍ എതിര്‍ വശം , വഞ്ചിപ്പടി വരെയുള്ള ഭാഗം ), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (തോട്ടമണ്‍ പാറ മുഴുവനും), വാര്‍ഡ് 12 (മൂന്ന് കല്ല് മുഴുവനും), വാര്‍ഡ് 11 (സീതത്തോട് മാര്‍ക്കറ്റ് ഭാഗം)എന്നീ പ്രദേശങ്ങളെ മേയ് എട്ടു മുതല്‍ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവില്‍ പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ‍അവസാനിക്കുന്ന സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഒഴിവാക്കി ഉത്തരവായത്.