Trending Now

കാറ്റ് :മരങ്ങൾ ഒടിഞ്ഞു വീണ് കോന്നി പുനലൂർ റോഡിൽ ഗതാഗത തടസ്സം

കോന്നി വാർത്ത ഡോട്ട് കോം :ഇന്ന് വൈകിട്ട് ഉണ്ടായ കാറ്റിൽ കൂടൽ കലഞ്ഞൂർ പത്തനാപുരം അലിമുക്ക് റോഡിലേക്ക്  വ്യാപകമായി മരങ്ങൾ ഒടിഞ്ഞു വീണു. ഈ റോഡിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

മുറിഞ്ഞകല്ലിൽ ഓടിക്കൊണ്ടിരുന്ന തടി ലോറിയുടെ മുകളിൽ മരം ഒടിഞ്ഞു വീണു. മുറിഞ്ഞകൽ, കൂടൽ, പത്തനാപുരം മേഖലയിൽ പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടു.

വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു . വൈദ്യുതി തടസ്സപ്പെട്ടു. ഫയർഫോഴ്‌സ്സും പോലീസും സ്ഥലത്ത് എത്തി.
കലഞ്ഞൂര്‍ കുരുംബേലില്‍ സുഭാഷിന്‍റെ വീടിന് മുകളില്‍ തേക്ക് മരം പിഴുത് വീണു . പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശവും ഉണ്ടായി . കൂടല്‍ കലഞ്ഞൂര്‍ പത്തനാപുരം മേഖലയില്‍ റോഡിലേക്ക് വീണ മരങ്ങള്‍ ഫയർഫോഴ്‌സ്സും പോലീസും വെട്ടി മാറ്റി .

 

error: Content is protected !!