Trending Now

പത്തനംതിട്ട ജില്ലയില്‍ ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ റൂം ആരംഭിച്ചു

 

കോവിഡ് കാലത്ത് ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനായി ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കെ. ടി വര്‍ഗീസ് പണിക്കറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഫോണ്‍ :0468 2322853

അളവില്‍ കുറച്ചു വില്‍പന നടത്തുക, മുദ്ര പതിക്കാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അവയുടെ രേഖകള്‍ സൂക്ഷിക്കാതെയിരിക്കുക, നിയമാനുസൃതമുള്ള പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്ത പാക്കറ്റുകള്‍ വിതരണം ചെയ്യുക, വില്‍പ്പനയ്ക്കായി സൂക്ഷിക്കുക, പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലയേക്കാള്‍ കൂടുതലായി വില ഈടാക്കുക, വില മായ്ക്കുക, മറയ്ക്കുക എന്നീ പരാതിയിന്മേല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.

കണ്‍ട്രോള്‍ റൂം നമ്പര്‍ കൂടാതെ ചുവടെ പറയുന്ന നമ്പറുകളിലും പരാതി അറിയിക്കാം:- ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ജനറല്‍ ) പത്തനംതിട്ട – 8281698029. ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഫ്ളയിംഗ് സ്‌ക്വാഡ് ) പത്തനംതിട്ട – 8281698035. അസിസ്റ്റന്റ് കണ്‍ട്രോളര്‍ കോഴഞ്ചേരി താലൂക്ക് – 8281698030. ഇന്‍സ്‌പെക്ടര്‍ അടൂര്‍ താലൂക്ക് – 8281698031. ഇന്‍സ്‌പെക്ടര്‍ തിരുവല്ല താലൂക്ക് – 8281698032. ഇന്‍സ്‌പെക്ടര്‍ റാന്നി താലൂക്ക് – 8281698033.ഇന്‍സ്‌പെക്ടര്‍ മല്ലപ്പള്ളി താലൂക്ക് -8281698034. ഇന്‍സ്‌പെക്ടര്‍ കോന്നി താലൂക്ക് – 9400064083.