കോന്നി വാര്‍ത്ത ഡോട്ട് കോം : ഇക്കഴിഞ്ഞ 15 വര്‍ഷക്കാലം . വീടില്ലാത്ത അര്‍ഹരെ തേടി ഡോ എം എസ്സ് സുനില്‍ കാടും മലയും കയറി . 199 കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ചു നല്‍കിയ പത്തനംതിട്ട കൃപയില്‍ ഡോ എം എസ്സ് സുനില്‍ നാളെ നല്‍കുന്നത് ഇരുനൂറാമത്തെ വീടാണ് .
കാവാലം, തട്ടശ്ശേരി എന്ന സ്ഥലത്തെ വിധവകളായ രണ്ടു സ്ത്രീകളും രണ്ടു പെൺകുട്ടികളും ഉള്ള കുടുംബത്തിന് ചിക്കാഗോ മലയാളി അസോസിയേഷന്‍റെ സഹായത്താൽ പണിതു നൽകുന്ന ഇരുന്നൂറാം വീടിന്‍റെ താക്കോൽ ദാനം നാളെ ( ഏപ്രില്‍ 18 ) രാവിലെ 9.30 നു കേന്ദ്ര വിദേശ കാര്യസഹ മന്ത്രി വി. മുരളീധരൻ നിർവഹിക്കും. മലയാളി അസോസിയേഷൻ സഹായിക്കുന്ന നാലാമത്തെ വീടും ഡോ എം. എസ്. സുനിലിന്‍റെ ഇരുന്നൂറാം വീടുമാണ് .
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മുന്‍ പ്രൊഫസ്സറായ ഡോ എം എസ്സ് സുനില്‍ ചെറുപ്പം മുതലേ ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് വേണ്ടി സമയം കണ്ടെത്തുകയും അര്‍ഹരെ സഹായിക്കുന്ന വലിയ ദൌത്യം ഏറ്റെടുത്തു . സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്ന ആളുകളുടെ ഇടയില്‍ ദൈവത്തിന്‍റെ വര പ്രസാദവുമായി എന്നും ഡോ എം എസ്സ് സുനില്‍ ഉണ്ട് .നിര്‍ദ്ധന ആളുകള്‍ക്ക് കെട്ടുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന എം എസ്സ് സുനില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ത ന്നെയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ മുന്തൂക്കം നല്‍കുന്നത്. സഹായിക്കാന്‍ മനസ്സുള്ളവരെ കണ്ടെത്തി അവരുടെ സഹായത്താല്‍ വീടുകളുടെ നിര്‍മ്മാണം സുനില്‍ ടീച്ചര്‍ ഏറ്റെടുക്കുന്നു .200 കുടുംബവും മനസ്സിന്‍റെ ഭിത്തിയില്‍ ഒരു നാമം എഴുതി ചേര്‍ത്തു .ഈ കുടുംബത്തിന്‍റെ ഐശ്വര്യം ഡോ എം എസ്സ് സുനില്‍.
നൂറുകണക്കിനു ലൈബ്രറികളും വിവിധ ദേശത്ത് നിര്‍മ്മിച്ചു നല്‍കി .അവിടെ പുസ്തകങ്ങള്‍ എത്തിച്ചും വരുന്നു . പത്തനംതിട്ട ജില്ലയിലെ ആദിവാസി കോളനികളില്‍ ഭക്ഷണവും വസ്ത്രവും കൃത്യമായി ഇന്നും എത്തിച്ചു വരുന്ന ഡോ എം എസ്സ് സുനിലിനെ രാജ്യം നാരീ ശക്തി പുരസ്കാരം നല്‍കി ആദരിച്ചിരുന്നു . നൂറുകണക്കിനു സംഘടനകളുടെ അംഗീകാരം നേടി .
ഇരുന്നൂറ്റി ഒന്നാം വീടിന് വേണ്ടി ടീച്ചര്‍ യാത്രയിലാണ് . അര്‍ഹിക്കുന്ന കുടുംബത്തിന് മുന്നില്‍ ടീച്ചര്‍ എത്തപ്പെടും . ഇതൊരു ഈശ്വര നിയോഗമാണ് . എല്ലാ ആശംസകളും നേരുന്നു