
കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സിന്റെ കോന്നി പോപ്പുലര്‍ ട്രേഡേഴ്സ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ (മൊത്ത വിപണി മൂല്യം 4,76,516 രൂപ, റീറ്റെയില്‍ വിപണി മൂല്യം 6,79,307 രൂപ) ഏപ്രില്‍ 26 ന് രാവിലെ 11 ന് കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും.
ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11 ന്് എത്തിച്ചേരണം. നിരതദ്രവ്യമായി മൊത്തം മതിപ്പു വിലയുടെ 10 ശതമാനം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0468 2240087.