Trending Now

വ്യക്തിപരമായി വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി: കെ സുരേന്ദ്രന്‍

 

കോന്നി വാര്‍ത്ത : നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍(കോന്നി , മഞ്ചേശ്വരം) മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് വര്‍ധിച്ച ആത്മവിശ്വാസമുള്ളതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ . രണ്ടും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്.

ജനങ്ങളിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നതെന്നും രണ്ട് മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട സീറ്റാണ് മഞ്ചേശ്വരം.വ്യക്തിപരമായി വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി. പ്രത്യേകിച്ച് ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ പേരില്‍ വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി . രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുക എന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. സംസ്ഥാനത്തും പുതിയ കാര്യമല്ല.

error: Content is protected !!