കോൺഗ്രസ് 91 സീറ്റിൽ; യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി: മറ്റന്നാൾ പ്രഖ്യാപിക്കും

Spread the love

 

യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. കോൺഗ്രസ് 91 സീറ്റുകളിൽ മത്സരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷൻ.
91 മണ്ഡലങ്ങളിൽ 81 മണ്ഡലങ്ങളുടെ കാര്യത്തിൽ തീരുമാനമായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പത്ത് സീറ്റുകളുടെ കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകും. സ്ഥാനാർത്ഥികളുടെ പട്ടിക മറ്റന്നാൾ പ്രഖ്യാപിക്കും. പേരാമ്പ്രയിലും പുനലൂരും ലീഗും തൃക്കരിപ്പൂരിൽ കേരള കോൺഗ്രസും മത്സരിക്കും. വടകരയിൽ കെ. കെ രമ മത്സരിച്ചാൽ പിന്തുണയ്ക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related posts