Trending Now

കോണ്‍ഗ്രസില്‍ 43 സീറ്റുകളില്‍ ഏകദേശ ധാരണ: റാന്നി-റിങ്കു ചെറിയാന്‍ കോന്നിയുടെ കാര്യത്തില്‍ ഒളിച്ചു കളി

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോണ്‍ഗ്രസില്‍ 43 സീറ്റുകളില്‍ ഏകദേശ ധാരണ കൈവരുത്താന്‍ കഴിഞ്ഞു എങ്കിലും അവസാന നിമിഷം ചില സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാറി മറിയും . റാന്നിയില്‍ റിങ്കു ചെറിയാന്‍റെ പേരിനാണ് മുന്‍ തൂക്കം . കോന്നിയുടെ കാര്യത്തില്‍ അവസാന വട്ട ചര്‍ച്ചയിലെ തീരുമാനമാകൂ . നിലവില്‍ റോബിന്‍ പീറ്ററിന്‍റെ പേര് ആണ് മുന്നില്‍ ഉള്ളത് എങ്കിലും ബി ജെ പിയില്‍ നിന്നുള്ള നീക്കം ആണ് കോന്നിയിലെ സ്ഥാനാര്‍ഥിയെ ഏകദേശ ധാരണ ചാര്‍ത്തി ലിസ്റ്റില്‍ ഉള്‍കൊള്ളിക്കാത്തത് .
ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ആണ് കോന്നിയിലെ സ്ഥാനാര്‍ഥി എങ്കില്‍ അവസാന നിമിഷം മുന്‍ എം എല്‍ എയും നിലവിലെ ആറ്റിങ്ങല്‍ എം പിയുമായ അടൂര്‍ പ്രകാശിനെ തന്നെ നേരിട്ട് ഹൈക്കമാന്‍റ് കോന്നിയില്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചേക്കും എന്നൊരു സൂചന ഡെല്‍ഹി കേന്ദ്രത്തില്‍ നിന്നും അറിയുന്നു .
ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്തില്‍ മല്‍സരിക്കണം എന്നാണ് ഹൈകമാന്‍റ് വീണ്ടും ആവശ്യം ഉന്നയിച്ചത് .

നേമത്തില്‍ ശക്തനായ സ്ഥാനാര്‍ഥി കോണ്‍ഗ്രസിന് ആവശ്യമാണ് . പുതുപ്പള്ളി വിട്ട് ഉമ്മന്‍ ചാണ്ടി നേമത്തില്‍ മല്‍സരിക്കുമെന്ന് കോന്നി വാര്‍ത്ത കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയതിന് പിന്നാലേ അത്തരം ഒരു കാര്യം ഇല്ലെന്നും പുതുപ്പള്ളി വിട്ട് മറ്റൊരു മണ്ഡലം ആലോചിക്കുന്നില്ല എന്നും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു എങ്കിലും നേമത്തില്‍ തന്നെ ഉമ്മന്‍ ചാണ്ടി മല്‍സരിക്കും എന്നു കോന്നി വാര്‍ത്ത ആവര്‍ത്തിച്ചു റിപ്പോര്‍ട്ട് നല്‍കുന്നു .

ഏകദേശ ധാരണ

കോവളം-എം. വിന്‍സെന്റ്
അരുവിക്കര-കെ.എസ് ശബരീനാഥന്‍
തിരുവനന്തപുരം-വി.എസ് ശിവകുമാര്‍
ഹരിപ്പാട്-രമേശ് ചെന്നിത്തല
അരൂര്‍-ഷാനിമോള്‍ ഉസ്മാന്‍
കോട്ടയം-തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
എറണാകുളം-ടി.ജെ വിനോദ്
തൃക്കാക്കര-പി.ടി തോമസ്
കുന്നത്തുനാട്-.വി.പി സജീന്ദ്രന്
ആലുവ-അന്‍വര്‍ സാദത്ത്
പെരുമ്പാവൂര്‍-എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി-റോജി എം ജോണ്‍
വടക്കാഞ്ചേരി-അനില്‍ അക്കര
പാലക്കാട്-ഷാഫി പറമ്പില്‍
തൃത്താല-വി.ടി ബല്‍റാം
വണ്ടൂര്‍-എ.പി അനില്‍കുമാര്‍
സുല്‍ത്താന്‍ ബത്തേരി-ഐ.സി ബാലകൃഷ്ണന്‍
പേരാവൂര്‍-സണ്ണി ജോസഫ്.

ഉദുമ-ബാലകൃഷ്ണന്‍ പെരിയ
കണ്ണൂര്‍-സതീശന്‍ പാച്ചേനി
മാനന്തവാടി-പി.കെ.ജയലക്ഷ്മി
കല്‍പറ്റ-ടി. സിദ്ദിഖ്
നാദാപുരം-കെ പ്രവീണ്‍കുമാര്‍
ബാലുശ്ശേരി-ധര്‍മ്മജന്‍ ബോള്‍ഗാട്ടി
കോഴിക്കോട് നോര്‍ത്ത്-കെ.എം അഭിജിത്ത്
നിലമ്പൂര്‍-വി.വി പ്രകാശ്
പൊന്നാനി-എ.എം.രോഹിത്
തരൂര്‍- കെ.എ.ഷീബ
പട്ടാമ്പി- കെ.എസ്.ബി.എ തങ്ങള്‍

തൃശ്ശൂര്‍-പദ്മജ വേണുഗോപാല്‍
കൊടുങ്ങല്ലൂര്‍-സി.എസ്.ശ്രീനിവാസന്‍
കൊച്ചി-ടോണി ചമ്മിണി
വൈക്കം- പി.ആര്‍.സോന
പൂഞ്ഞാര്‍-ടോമി കല്ലാനി
ചേര്‍ത്തല-എസ് ശരത്
കായംകുളം-എം.ലിജു
റാന്നി-റിങ്കു ചെറിയാന്‍
കഴക്കൂട്ടം-ജെ.എസ്.അഖില്‍
വാമനപുരം-ആനാട് ജയന്‍
പാറശാല-അന്‍സജിത റസല്‍
വര്‍ക്കല-ഷാലി ബാലകൃഷ്ണന്‍
നെടുമങ്ങാട്-ബി ആര്‍ എം ഷെഫീര്‍

error: Content is protected !!