Trending Now

തെരഞ്ഞെടുപ്പ് ബോധവത്കരണ സ്റ്റിക്കറുകള്‍ ഇനി ഗ്യാസ് സിലണ്ടറുകളിലും

 

സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഗ്യാസ് സിലണ്ടറുകളില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹു ഗാരി തേജ് ലോഹിത് റെഡ്ഡി സ്റ്റിക്കര്‍ പതിപ്പിച്ച് ഉദ്ഘാടനം ചെയ്തു.
ഈ പദ്ധതിയിലൂടെ തെരഞ്ഞെടുപ്പ് ബോധവത്കരണം ഒരുപാട് ജനങ്ങളിലേക്ക് എത്തിച്ചേരുമെന്നു വിശ്വസിക്കുന്നുവെന്നും എല്ലാവരും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു. അടുത്ത രണ്ടു മാസം വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകളിലും സ്റ്റിക്കര്‍ പതിക്കും.

ചടങ്ങില്‍ ഇലക്ഷന്‍ ബോധവത്കരണ പോസ്റ്റര്‍ പത്തനംതിട്ട റേഷന്‍ വ്യാപാരി നവാസ് ഖാന് ജില്ലാ കളക്ടര്‍ കൈമാറി. ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും പോസ്റ്റര്‍ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിതരണം ചെയ്തത്. സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിക്കാന്‍ വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്ന പരിപാടിയാണ് സ്വീപ് (സിസ്റ്റമാറ്റിക്ക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍).
അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!