കോന്നി വാര്‍ത്ത ഡോട്ട് കോം : തിരക്കേറിയ കോന്നി അട്ടച്ചാക്കല്‍ ജെന്‍ഷനില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു . കോന്നി ചിറ്റൂര്‍ കുമ്പഴ റോഡില്‍ പണികള്‍ നടക്കുന്നതിനാല്‍ എല്ലാ വാഹനവും അട്ടച്ചാക്കല്‍ വഴിയാണ് തിരിച്ചു വിടുന്നത് . ഇത് കൂടി കണക്കില്‍ എടുക്കുമ്പോള്‍ വലിയ വാഹന തിരക്ക് ആണ് അട്ടച്ചാക്കല്‍ ജന്‍ഷനില്‍ .
ടിപ്പർ ലോറികളും, മറ്റു വാഹനങ്ങളും ചീറിപ്പായുന്ന അട്ടച്ചാക്കൽ ജംഗ്‌ഷനിൽ അപകടങ്ങൾ ഒഴിവാക്കാൻ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യം അധികാരികള്‍ നടപ്പിലാക്കണം . സമീപത്ത് സ്‌കൂളും ഉള്ളതിനാൽ അപകട സാദ്ധ്യത കൂടുതലാണ്. റോഡുകളിൽ ഹംപ് സ്ഥാപിക്കുകയോ, സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .