Trending Now

‘നാട് നന്നാകാന്‍ യുഡിഎഫ്’

 

 

നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ വാചകവുമായി യുഡിഎഫും. ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്ന പ്രചാരണ വാചകം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.മുന്നണി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്ക് നല്‍കുന്നു യുഡിഎഫ്’ എന്ന വാചകവും ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .

സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. അതിന് ഇനിയും ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അഞ്ചു വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ അഴിമതി ഭരണത്തിന് തിരശ്ശീല വീഴാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. കേരളത്തിൽ ഒരു മാറ്റം വേണമെന്നത് ജനാഭിലാഷമാണ്. അഞ്ചു വർഷമായി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും നിശ്ചലമാണ്. നാട് നന്നാകാൻ, ഐശ്വര്യ കേരളം കെട്ടിപ്പടുക്കാൻ യു.ഡി.എഫ് അധികാരത്തിലെത്തുക ആവശ്യമാണ്.

കോടികൾ മുടക്കി വ്യാജപ്രചാരണമാണ് സർക്കാർ നടത്തുന്നത്. ഉദാഹരണത്തിന് കേരളത്തിൽ ഏറ്റവും കൂടുതൽ വീട് വച്ചുകൊടുത്തത് ഈ സർക്കാരാണെന്ന കളവ് പി.ആർ.ഡി വഴി സർക്കാർ ആവർത്തിക്കുകയായിരുന്നു. എൽ.ഡി.എഫ് കഷ്ടിച്ച് രണ്ടരലക്ഷം വീടുകൾ നിർമ്മിച്ചു നൽകിയപ്പോൾ യു.ഡി.എഫിന്റെ കാലത്ത് നാലു ലക്ഷം പേർക്കാണ് വീട് നല്കിയത്. ഈ യാഥാർത്ഥ്യങ്ങളെല്ലാം പ്രചാരണ രംഗത്തുണ്ടാകും.

സർക്കാരിന്റെ ദുഷ്ചെയ്തികളെ തുറന്നുകാട്ടുന്നതിനോടൊപ്പം യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ലക്ഷ്യമിടുന്ന വിവിധ ജനക്ഷേമ പദ്ധതികളും കേരള സമൂഹത്തിനു മുൻപാകെ അവതരിപ്പിക്കും. യു.ഡി.എഫ് നൽകുന്ന വാക്കായിരിക്കും അത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .

error: Content is protected !!