
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി.
കോന്നി താലൂക്ക് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. കോന്നി മണ്ഡലത്തിലെ കളക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, വോട്ടെണ്ണല്‍ കേന്ദ്രമായ അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കലഞ്ഞൂര്‍ ഗവ. എച്ച്.എസ്.എസ്, കൂടല്‍ വി.എച്ച്.എസ്.എസ്, ഇളകൊള്ളൂര്‍ സെന്റ് ജോര്‍ജ് എച്ച്എസ്, കൈപ്പട്ടൂര്‍ ജിവിഎച്ച്.എസ് എസ് എന്നിവിടങ്ങളിലെ ക്രമീകരണങ്ങളും വിലയിരുത്തി.
ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ സന്ദര്‍ശനം. നിലവിലുള്ള 212 ബൂത്തുകള്‍ക്ക് പുറമെ 81 ഓക്‌സിലറി ബൂത്തുകള്‍ അടക്കം 293 ബൂത്തുകളാണ് നിയോജകമണ്ഡലത്തില്‍ നിലവിലുള്ളത്.
കോന്നി റിട്ടേണിംഗ് ഓഫീസര്‍ ആര്‍. സന്തോഷ് കുമാര്‍, അഡീഷണല്‍ എസ്പി എന്‍. രാജന്‍, കോന്നി എസ്.എച്ച്.ഒ ടി.എസ്. ശിവപ്രകാശ്, എആര്‍ഒ. ടി. വിജയകുമാര്‍ ഇആര്‍ഒ കെ.എസ്. നസിയ തുടങ്ങിയവര്‍ ജില്ലാ കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.