Trending Now

നിയമസഭാ തെരഞ്ഞെടുപ്പ്: വീഡിയോ റിക്കാര്‍ഡിംഗ് ക്വട്ടേഷന്‍ ക്ഷണിച്ചു

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ക്വാഡുകള്‍, റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വീഡിയോ റിക്കാര്‍ഡ് ചെയ്യുന്നതിന് നിബന്ധനകള്‍ക്ക് വിധേയമായി യൂണിറ്റ് ഒന്നിന് (ഒരു വീഡിയോ റിക്കാര്‍ഡിംഗ് ക്യാമറ, വീഡിയോഗ്രാഫര്‍) ദിവസവേതന അടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

നേരത്തെ നടത്തിയ ക്വട്ടേഷന്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ അപേക്ഷ ക്ഷണിച്ചത്. ക്വട്ടേഷനുകള്‍ (മാര്‍ച്ച് 3) വൈകിട്ട് നാലിന് മുന്‍പായി പത്തനംതിട്ട ഇലക്ഷന്‍ വിഭാഗത്തില്‍ എത്തിക്കണം.

ലഭിക്കുന്ന ക്വട്ടേഷനുകള്‍ വൈകിട്ട് അഞ്ചിന് സന്നിഹിതരായവരുടെ സാന്നിധ്യത്തില്‍ തുറക്കും. ഈ വിഷയത്തില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാകളക്ടറുടെ തീരുമാനം അന്തിമമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ ഇലക്ഷന്‍ വിഭാഗവുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2320940.

error: Content is protected !!