Trending Now

അടൂർ പ്രകാശിനും റോബിൻ പീറ്റർക്കും എതിരെ പോസ്റ്റർ

കോന്നി വാർത്ത ഡോട്ട് കോം  : ആറ്റിങ്ങൽ എംപി അടൂര്‍ പ്രകാശിനും കോന്നിയിലെ കോൺഗ്രസ്സ് നേതാവ് റോബിൻ പീറ്റർ എന്നിവർക്ക് എതിരെ  കോന്നിയിൽ വ്യാപകമായി പോസ്റ്ററുകൾ. കോണ്‍ഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ്  പോസ്റ്റർ .പ്രമാടം ,പൂംങ്കാവ് ,കോന്നി നാരായണപുരം ചന്ത , ആനകൂട് ഭാഗം , ചേരീമുക്ക് , ചൈനാ മുക്ക് ഭാഗം , വകയാര്‍ എട്ടാം കുറ്റി എന്നിവിടെ ആണ് പോസ്റ്റര്‍ പതിച്ചത്. റോബിന്‍ പീറ്ററിന്‍റെ വിശ്വസ്തര്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തു.

ആറ്റിങ്ങല്‍ എംപി അടൂർ പ്രകാശിന്റെ ബിനാമിയാണ് റോബിൻ പീറ്ററെന്നും തെരഞ്ഞെടുപ്പിൽ റോബിൻ മത്സരിപ്പിക്കരുതെന്നുമാണ് പോസ്റ്ററിൽ പറയുന്നത്. കോന്നിയിൽ റോബിൻ പീറ്റർ ആയിരിക്കും മത്സരിക്കുകയെന്ന് ഇന്നലെ “കോന്നി വാർത്ത ഡോട്ട് കോം “റിപ്പോർട്ട് നൽകിയിരുന്നു.

 

കോന്നിയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാർട്ടിയിൽ പോര് രൂക്ഷമായി എന്നതിന് തെളിവാണ് ഈ പോസ്റ്ററുകൾ. റോബിനെ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസിലെ തന്നെ ഒരുവിഭാഗം നേതാക്കള്‍ രംഗത്ത് എത്തി

ആറ്റിങ്ങല്‍ എം.പി.യുടെ ബിനാമി റോബിന്‍ പീറ്ററെ കോന്നിയ്ക്ക് വേണ്ടെന്നാണ് പോസ്റ്ററിലെ തലവാചകം.
“കോന്നി ഉപതിരഞ്ഞെടുപ്പില്‍ മോഹന്‍രാജിനെ എന്‍.എസ്.എസ്. സ്ഥാനാര്‍ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ..?
റോബിന്‍ പീറ്റര്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളെ തോല്‍പ്പിച്ചതിന് നേതൃത്വം നല്‍കിയില്ലേ.? പ്രമാടം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കാന്‍ കാരണമായില്ലേ,? കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ മത്സരിക്കാനുള്ള യോഗ്യത “തുടങ്ങിയ ചോദ്യങ്ങളും പോസ്റ്ററിലുണ്ട്.

അടൂർ പ്രകാശ് കോന്നിയിൽസ്ഥാനാർഥി നിർണയം നടക്കുന്നതിന് മുൻപ് തന്നെ റോബിന്‍ പീറ്ററാണ് വിജയ സാധ്യതയുള്ള സ്ഥാനര്‍ത്ഥി എന്ന് പ്രഖ്യാപനം നടത്തിയിരുന്നു.
നേരത്തെ തന്നെ കോണ്‍ഗ്രസിലെ ഒരു വിഭാഗം അടൂര്‍ പ്രകാശിനെതിരെ രംഗത്തെത്തിയിരുന്നു.

ഒരാളെ പേരെടുത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ പ്രഖ്യാപിക്കുന്നത് ചട്ട ലംഘനമാണെന്നും അതിനാൽ അടൂര്‍ പ്രകാശിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞിരുന്നു.

 

കോന്നി മണ്ഡലത്തില്‍ റോബിന്‍ പീറ്റര്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകും

error: Content is protected !!