നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ സുഗമമായ നടത്തിപ്പിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
എല്ലാ ചുമര്‍ രചനകളും പോസ്റ്ററുകള്‍, പേപ്പറുകള്‍ ഒട്ടിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രൂപത്തില്‍ അപകീര്‍ത്തിപ്പെടുത്തല്‍, സര്‍ക്കാര്‍ സ്വത്തിലെ കട്ട് ഔട്ട് / ഹോര്‍ഡിംഗ്, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം 24 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം.
എല്ലാ അംഗീകൃത രാഷ്ട്രീയ പരസ്യങ്ങളും പൊതു സ്വത്തിലും പൊതു ഇടത്തിലും റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ പാലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ബസുകള്‍, ഇലക്ട്രിക് അല്ലെങ്കില്‍ ടെലിഫോണ്‍ തൂണുകള്‍, മുനിസിപ്പല്‍ / തദ്ദേശ സ്വയംഭരണ കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 48 മണിക്കൂറിനുള്ളില്‍ നീക്കംചെയ്യണം.
ഒരു സ്വകാര്യ സ്വത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ അനധികൃത രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി, സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വ്യക്തികള്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് നിരോധിക്കും. (തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക കടമ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ ഒഴികെ). തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ചീഫ് ഇലക്ഷന്‍ ഒഫീസര്‍മാര്‍ (സിഇഒ) അലെങ്കില്‍ ഡെപ്യൂട്ടി ഇലക്ഷന്‍ ഓഫീസര്‍മാര്‍ (ഡിഇഒ) ആവശ്യമായ നടപടി സ്വീകരിക്കും.
പൊതു ഖജനാവില്‍ നിന്ന് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു പരസ്യവും ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളില്‍ നല്‍കാന്‍ പാടില്ല. അച്ചടി മാധ്യമങ്ങളില്‍ സംപ്രേഷണം അല്ലെങ്കില്‍ പ്രക്ഷേപണം അല്ലെങ്കില്‍ പ്രസിദ്ധീകരണം എന്നിവയ്ക്കായി ഏതെങ്കിലും പരസ്യം ഇതിനകം പുറത്തിറക്കിയിട്ടുണ്ടെങ്കില്‍, ഇലക്ട്രോണിക് മീഡിയയില്‍ അത്തരം പരസ്യങ്ങളുടെ സംപ്രേഷണം അല്ലെങ്കില്‍ പ്രക്ഷേപണം ഉടന്‍ തന്നെ നിര്‍ത്തുന്നുവെന്നും അത്തരം പരസ്യങ്ങളൊന്നും ഏതെങ്കിലും പത്രങ്ങള്‍, മാസികകള്‍ മുതലായവയില്‍ പ്രസിദ്ധീകരിക്കുന്നില്ലെന്നും ഉറപ്പാക്കണം. അച്ചടി മാധ്യമത്തില്‍, പ്രഖ്യാപന തീയതി മുതല്‍ അവ ഉടന്‍ പിന്‍വലിക്കണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കാണിക്കുന്ന അച്ചടി അല്ലെങ്കില്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഏതെങ്കിലും പരസ്യം നീക്കംചെയ്യാനും നിര്‍ത്താനും സിഇഒമാര്‍, ഡിഇഒമാര്‍ അടിയന്തര നടപടി സ്വീകരിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായ മന്ത്രിമാരുടെ, രാഷ്ട്രീയക്കാരുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാ പരാമര്‍ശങ്ങളും നീക്കംചെയ്യും. ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഫോട്ടോകള്‍ സംസ്ഥാന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കംചെയ്യാനോ മറയ്ക്കാനോ സിഇഒമാര്‍ അടിയന്തര നടപടി സ്വീകരിക്കണം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 72 മണിക്കൂറിനുള്ളില്‍, എംസിസി ലംഘിച്ചതായി എന്തെങ്കിലും പരാതി സാധൂകരിക്കുന്ന സാഹചര്യത്തില്‍ സിഇഒമാര്‍ ഡിഇഒമാര്‍ റഫറന്‍സിനായി ഇതിനകം ആരംഭിച്ച ജോലികളുടെ പട്ടിക, പ്രവര്‍ത്തികള്‍ ആരംഭിക്കാത്ത പുതിയ ജോലികളുടെ പട്ടിക എന്നിവ ലഭ്യമാക്കണം.
പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നത് മുതല്‍ ഡ്രഗ്സ്, നാര്‍ക്കോട്ടിക്സ് എന്നിവയുടെ അനധികൃതമായ കടത്ത് നടക്കുന്നില്ലയെന്ന് പോലീസ്, എക്‌സൈസ് തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പു വരുത്തണം.
വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വെബ്‌സൈറ്റ്, കോള്‍ സെന്റര്‍ എന്നിവ അടിസ്ഥാനമാക്കി പരാതി പരിഹാര സംവിധാനം ഉണ്ടായിരിക്കണം. 1950 എന്ന ട്രോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നിലവില്‍ വന്ന് 24 മണിക്കൂറിനുള്ളില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കണം. ജില്ലാതലത്തിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജീകരിക്കണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം എല്ലാ ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ സൈറ്റുകളും പ്രവര്‍ത്തന സജ്ജമാകണം.
പ്രധാന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പ്രചാരണം സിഇഒ, ഡിഇഒ, വരണാധികാരികള്‍ വഴി നല്‍കും. ഈ ആവശ്യത്തിനായി, വോട്ടര്‍ വിദ്യാഭ്യാസ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും റേഡിയോ, ടിവി, സിനിമ, ചാനല്‍ വഴി പ്രചരിപ്പിക്കും.
തെരഞ്ഞെടുപ്പിന് വ്യാപകമായ പ്രചാരണം നല്‍കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സിവില്‍ സൊസൈറ്റികളില്‍ നിന്നും സഹകരണം തേടാം. ഇവിഎം, വിവിപാറ്റ് എന്നിവയുടെ ഉപയോഗം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് വോട്ടര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമം നടത്തണം. ജില്ലാ, സംസ്ഥാന തലത്തില്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണം.
ഹരിത തെരഞ്ഞെടുപ്പ് -2021: ലോഗോ ഡിസൈനിംഗ് മത്സരം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടത്തുന്ന ഹരിതതെരഞ്ഞെടുപ്പ് 2021ന്റെ ലോഗോ തയാറാക്കുന്നതിന് ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പരിസ്ഥിതി സൗഹൃദമാക്കേണ്ടതിന്റെയും കോവിഡ് സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെയും സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം ലോഗോ. 15 മുതല്‍ 23 വയസ് വരെ പ്രായപരിധിയിലുള്ളവിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ജെപെഗ് ഫോര്‍മാറ്റില്‍ തയാറാക്കിയ ഡിസൈന്‍ മാര്‍ച്ച് ഏഴിന് വൈകിട്ട് എചഎട്ടിനു മുന്‍പായി [email protected] എന്ന ഇ-മെയില്‍ ഐഡിയില്‍ അയയ്ക്കണം. വിജയിക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിശദാംശങ്ങള്‍ക്ക് 8129557741, 9447416595, 0468- 2322014 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
നിയമസഭ തെരഞ്ഞെടുപ്പ്: ഹെല്‍ത്ത് കോ-ഓര്‍ഡിനേഷന്‍ ടീം രൂപീകരിച്ചു
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുതിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിനായി ജില്ലാ തലത്തില്‍ ഹെല്‍ത്ത് കോ- ഓര്‍ഡിനേഷന്‍ ടീം രൂപീകരിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ സമിതി പ്രവര്‍ത്തിക്കും.
ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചെയര്‍മാനായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ കണ്‍വീനറുമായ അഞ്ച് അംഗ ടീമാണ് രൂപീകരിച്ചത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ്. നന്ദിനി, ടെക്നിക്കല്‍ അസിസ്റ്റന്റ് സി.ജി. ശശിധരന്‍, ജില്ലാ ഡ്രഗ് മാനേജര്‍ കല വി. പവിത്രന്‍ എന്നിവരാണ് ടീമില്‍ ഉള്ളത്.
ഹരിത തെരഞ്ഞെടുപ്പ് -2021: ലോഗോ ഡിസൈനിംഗ് മത്സരം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നടത്തുന്ന ഹരിതതെരഞ്ഞെടുപ്പ് 2021ന്റെ ലോഗോ തയാറാക്കുന്നതിന് ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പരിസ്ഥിതി സൗഹൃദമാക്കേണ്ടതിന്റെയും കോവിഡ് സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെയും സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കണം ലോഗോ. 15 മുതല്‍ 23 വയസ് വരെ പ്രായപരിധിയിലുള്ളവിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ജെപെഗ് ഫോര്‍മാറ്റില്‍ തയാറാക്കിയ ഡിസൈന്‍ മാര്‍ച്ച് ഏഴിന് വൈകിട്ട് എചഎട്ടിനു മുന്‍പായി [email protected] എന്ന ഇ-മെയില്‍ ഐഡിയില്‍ അയയ്ക്കണം. വിജയിക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിശദാംശങ്ങള്‍ക്ക് 8129557741, 9447416595, 0468- 2322014 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
സ്വീപ്പ് വോട്ടര്‍ ബോധവത്ക്കരണ കാമ്പയിന്‍ നടത്തി
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ കോളജുകളില്‍ സ്വീപ്പ് വോട്ടര്‍ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തി. കാമ്പയിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ഥികള്‍ക്ക് പുതുതായി എന്റോള്‍ ചെയ്യുന്നതിനുളള അവസരം ഒരുക്കി. ആറന്മുള ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് കളക്ടര്‍ ചെല്‍സാസിനിയുടെ സാന്നിധ്യത്തില്‍ എന്റോള്‍മെന്റ് കാമ്പയിന്‍ ആരംഭിച്ചു. മൗണ്ട്‌സിയോണ്‍ എന്‍ജിനിയറിംഗ് കോളജിലും കാമ്പയിന്‍ നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ്് വിദ്യാര്‍ഥികള്‍ കാമ്പയിനില്‍ പങ്കെടുത്തത്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്ക് ഇനിയും വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാം. ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നേരിട്ടോ, അക്ഷയ കേന്ദ്രങ്ങളിലൂടെയോ പേരു ചേര്‍ക്കാവുന്നതാണെന്ന് അസിസ്റ്റന്റ് കളക്ടര്‍ അറിയിച്ചു. സ്വീപ്പ് നോഡല്‍ ഓഫീസര്‍, അസിസ്റ്റന്റ് സ്വീപ്പ് നോഡല്‍ ഓഫീസര്‍, കോളജ് പ്രിന്‍സിപ്പല്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.