Trending Now

നിയമസഭാ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും

നിയമസഭാ തെരഞ്ഞെടുപ്പ് വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സഹായ ഫയലുകളും മാനുവലുകളും പരിശീലന സാമഗ്രികളും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ കൈകാര്യം ചെയ്യുന്ന പത്തനംതിട്ട ജില്ലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://pathanamthitta.gov.in ല്‍ പ്രസിദ്ധീകരിച്ചു.

വെബ്സൈറ്റില്‍ ലഭ്യമായ വിശദാംശങ്ങള്‍: സ്ഥാനാര്‍ഥിത്വം പിന്‍വലിക്കല്‍, നാമനിര്‍ദേശങ്ങളുടെ സൂക്ഷ്മപരിശോധന, നിയമസഭയിലെ അംഗത്വത്തിന്റെ യോഗ്യതകളും അയോഗ്യതകളും, വോട്ടെടുപ്പ് ദിവസത്തെ ക്രമീകരണങ്ങള്‍, ഓണ്‍ലൈന്‍ നാമനിര്‍ദേശം, നാമനിര്‍ദേശ പ്രക്രിയ, എന്‍കോര്‍ അനുമതി മൊഡ്യൂള്‍, എന്‍കോര്‍ സഹായ മാനുവല്‍,

കോവിഡ് -19 ലോജിസ്റ്റിക് പ്രതിരോധ വിശദാംശങ്ങള്‍, ബൂത്ത് ആപ്ലിക്കേഷന്‍, ചിഹ്നങ്ങളുടെ നിശ്ചയം, സി-വിജില്‍ തുടങ്ങിയവ ലഭ്യമാണ്. സ്ഥാനാര്‍ഥി നാമനിര്‍ദേശം ഓണ്‍ലൈനായി ഫയല്‍ ചെയ്യല്‍, ഓണ്‍ലൈന്‍ സൂക്ഷ്മപരിശോധന, നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുക, നിരസിക്കുക, എല്ലാ പൗരന്മാര്‍ക്കും മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും സംശയ നിവാരണത്തിനായി വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.

error: Content is protected !!