ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു.
താല്‍പര്യമുള്ള എന്‍.സി.പി./ സി.സി.പി (ഹോമിയോ) കോഴ്‌സ് പാസായവര്‍ യോഗ്യത, അര്‍ഹത സംബന്ധിച്ച അസ്സല്‍ രേഖകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ് സഹിതം ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപമുള്ള ഹോമിയോ ജില്ല മെഡിക്കല്‍ ഓഫീസില്‍ ഫെബ്രുവരി 27ന് പകല്‍ 11ന് എത്തണം. പ്രായം 45 വയസ് കവിയരുത്. വിശദവിവരത്തിന് ഫോണ്‍: 0477 2262609.