കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ടൌണില്‍ കഴിഞ്ഞ 5 ദിവസമായി പകല്‍ കറന്റ് ഇല്ല.ഇത് മൂലം കച്ചവടക്കാര്‍ വലിയ പ്രതിസന്ധിയിലാണ് . വലിയ കേബിള്‍ വലിച്ചു വൈദ്യുതി വിതരണം കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ കേബിള്‍ വലിക്കുന്നതിന് വേണ്ടി ലൈന്‍ ഓഫ് ചെയ്തു പണികള്‍ നടക്കുന്നത് മൂലം തുടര്‍ച്ചയായി 5 ദിവസം പകല്‍ കറന്റ് ഓഫ് ചെയ്തിരിക്കുന്നു .
കച്ചവട സ്ഥാപനങ്ങളില്‍ ലക്ഷകണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു . പാലും പാല് ഉത്പന്നങ്ങളും കേടാകുന്നു . വേനല്‍ കടുത്തതോടെ കടകളില്‍ ചൂട് കൂടി . ഇടവേള ഉള്ള ദിവസനങ്ങളില്‍ പണികള്‍ നടത്തണമെന്ന് വ്യാപാരികള്‍ ആവശ്യം ഉന്നയിച്ചു .
വ്യാപാരി വ്യവസായി സമിതി കെ എസ്സ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയറെ ബന്ധപ്പെട്ട് പരാതി ഉന്നയിച്ചു .
യാതൊരു മാനദണ്ഡവും പാലിക്കാതെ പകല്‍ ലൈന്‍ ഓഫ് ചെയ്തു കൊണ്ട് തുടര്‍ച്ചയായി 5 ദിവസമാണ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നത് . ഇതില്‍ വ്യാപക പ്രതിക്ഷേധം ഉയര്‍ന്നു .