Trending Now

ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ ജില്ലാതല ജോബ് ഫെയര്‍ സംഘടിപ്പിച്ചു

 

വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാതല ജോബ് ഫെയര്‍ ചെന്നീര്‍ക്കര ഐ.ടി.ഐ യില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന തൊഴില്‍ മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള പതിനൊന്ന് കമ്പനികളും ഐ.ടി.ഐ പാസായ അറുന്നൂറോളം ട്രെയിനികളും പങ്കെടുത്തു. 120 ട്രെയിനികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയും 276 പേര്‍ക്ക് ജോബ് ഓഫര്‍ നല്കുകയും ചെയ്തു.

ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.സനല്‍ കുമാര്‍, കോട്ടയം മേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ജെ.എസ് ബിന്ദു, അഭിലാഷ് വിശ്വനാഥന്‍, ഐ.ടി.ഐ ചെന്നീര്‍ക്കര പ്രിന്‍സിപ്പല്‍ ജയശ്രീ അയ്യര്‍, ഐ.ടി.ഐ റാന്നി പ്രിന്‍സിപ്പല്‍ കെ.അജിത്ത് കുമാര്‍, ഐ.ടി.ഐ മെഴുവേലി പ്രിന്‍സിപ്പല്‍ ടി.ഡി വിജയകുമാര്‍ ജി.മധുസൂദനന്‍, അബ്ദുള്‍ ഹക്കീം, എം.ആര്‍ മധു എന്നിവര്‍ സംസാരിച്ചു.

error: Content is protected !!