സൈബർ കുറ്റ കൃത്യം വ്യക്തിയുടെ അന്തസ്സ് ഹനിക്കുന്നത്

 

സൈബർ കുറ്റ കൃത്യം വ്യക്തിയുടെ അന്തസ്സ് ഹനിക്കുന്ന പ്രവർത്തിയാണെന്ന് സൈബർ സുരക്ഷാ വിദഗ്ധനും നാഷണൽ ഇൻഫോർ മാട്ടിക്സ് സെൻ്റർ തൃശൂരിലെ സീനിയർ ടെക്നിക്കൽ ഡയറക്ടറുമായ സുരേഷ് കെ മേനോൻ അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ സുരക്ഷ എല്ലാവരുടെയും അവകാശമാണ്. ഉത്തരവാദിത്വ ബോധമുള്ള സൈബർ പൗരന്മാരായി നമ്മൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ തൃശൂർ ഫീൽഡ് ഔട്ട്രീച് ബ്യൂറോ സെൻ്റ് മേരീസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗവുമായി സഹകരിച്ച്, സ്ത്രീ സുരക്ഷയും സൈബർ കുറ്റ കൃത്യവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച വേബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സ്മാർട്ട് ഇൻഫർമേഷൻ യുഗത്തിലൂടെയാണ് നാം കടന്ന് പോയ്കൊണ്ടിരിക്കുന്നത്, അതിന് അതിൻ്റേതായ അപകടങ്ങളും ഉണ്ടെന്ന് നാം തിരിച്ചറിയണം എന്ന് അദ്ദേഹം പറഞ്ഞു.ഫ്രീ സോഫ്റ്റ്‌വെയർ എന്ന് കാണുമ്പോൾ നമ്മൾ ആകൃഷ്ട രാകരുത്,ഈ ലോകത്ത് ഒന്നും “ഫ്രീ” അല്ല എന്ന വസ്തുത നാം തിരിച്ചറിയണം.ആൻ്റി വൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

സൈബർ ലോകത്ത് സ്ത്രീകളും കുട്ടികളും ആണ് എപ്പോഴും ഇരകൾ ആകുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ റീജിയണൽ ഔട്ട്രീച്ചു ബ്യൂറോ കേരള ലക്ഷദ്വീപ് ജോയിൻ്റ് ഡയറക്ടർ ഡോ നീതു സോന പറഞ്ഞു.ആരോഗ്യകരമായ രീതിയിൽ ഇൻ്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് ഡോ നീതു സോന നിർദ്ദേശിച്ചു.

സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ മാഗ്ഗി ജോസ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ ബെട്സി ചാക്കോ എന്നിവർ പ്രസംഗിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 90 പേര് വേബിനാറിൽ പങ്കെടുത്തു. എല്ലാവർക്കും ഇ- സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.