Trending Now

അതിരുങ്കൽ ജങ്ഷനിൽ മ്ലാവിന്റെ ആക്രമണം :കടകൾ തകർത്തു ഒരാൾക്ക്‌ പരിക്ക്

Spread the love

കോന്നി വാർത്ത ഡോട്ട് കോം :അതിരുങ്കൽ ജങ്ഷനിൽ മ്ലാവിന്റെ ആക്രമണം. മൊബൈൽ കടയുടെയും ലാബിന്റെയും കണ്ണാടി തകർത്തു. മൊബൈൽ കടയിലെ ജീവനക്കാരന് നേരിയ പരിക്ക് ഉണ്ട്.

വേനൽ കടുത്തതോടെ വന മേഖലയിൽ വന്യ മൃഗങ്ങൾക്ക് ഭക്ഷണ ക്ഷാമം ഉണ്ട്. കൂടാതെ വനത്തിൽ ജലം കുറവാണ്. ഭക്ഷണം തേടി വന്യ മൃഗങ്ങൾ കാടിറങ്ങാറുണ്ടെങ്കിലും അതിരുങ്കൽ ജങ്ഷനിൽ ഇത് ആദ്യമായാണ് വന്യ മൃഗം എത്തുന്നത്.മൊബൈൽ കടയിൽ നിരവധി നാശ നഷ്ടം ഉണ്ടായി.വനപാലകരെ വിവരം അറിയിച്ചു

error: Content is protected !!