Trending Now

കോന്നിയിലെ അനധികൃത നിയമനം അംഗീകരിക്കില്ല

 

കോന്നി വാര്‍ത്ത :സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ ശുപാര്‍ശയില്‍ താല്‍ക്കാലികമായി ജോലിയ്ക്ക് കയറിയവരെ യാതൊരു നീതിയും ഇല്ലാതെ സ്ഥിരമായ ജോലിയ്ക്ക് എടുക്കുന്ന പ്രവണതജനകീയ സര്‍ക്കാരിന് ഭൂക്ഷണമല്ല .
രാഷ്ടീയക്കാരുടെ ചട്ടുകമായി സര്‍ക്കാര്‍ സ്ഥാപനം മാറരുത് .കോന്നി മെഡിക്കല്‍ കോളേജില്‍ ഒരു നിയമനവും അനധികൃതമാകരുത് കോന്നിയിലെ എല്ലാ ജനവും അത് ആഗ്രഹിക്കുന്നു .
കോന്നി മെഡിക്കല്‍ കോളേജില്‍ യാതൊരു അറിയിപ്പും കൂടാതെ 10 സെക്യൂരിറ്റി സ്റ്റാഫിനെ നിയമിച്ചു . ബഹുമാന്യരായ വിരമിച്ച സൈനികരെ ബഹുമാനിച്ചു കൊണ്ട് പറയുന്നു . രാജ്യ സേവനം നടത്തിയ നിങ്ങളില്‍ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ പെന്‍ഷന്‍ തരുന്നില്ല എങ്കില്‍ ഈ ജോലിയ്ക്ക് നിങ്ങള്‍ അര്‍ഹര്‍ ആണ് . പെന്‍ഷന്‍ മറ്റ് ആനുകൂല്യം വാങ്ങിക്കുന്നു എങ്കില്‍ ദയവായി വഴിമാറുക . എംപ്ലോയീമെന്‍റില്‍ പേര് രജിസ്റ്റര്‍ ചെയ്തു ജോലിയ്ക്ക് വേണ്ടി രാപകല്‍ അലയുന്ന അനേക ചെറുപ്പക്കാര്‍ ഉണ്ട് . അവര്‍ക്ക് വേണ്ടി കോന്നി വാര്‍ത്ത ശബ്ദിക്കും .

25 സെക്യൂരിറ്റി ജീവനകാരെ കോന്നി മെഡിക്കല്‍ കോളേജില്‍ വേണം . അതിനു വേണ്ടി 10 പേരെ നിയമിച്ചു . ഇവര്‍ക്ക് മറ്റ് ജോലിയോ പെന്‍ഷനോ ആനുകൂല്യമോ ഇല്ലെങ്കില്‍ സ്വാഗതം . ഇല്ലെങ്കില്‍ ആണ് എതിര്‍ക്കപ്പെടേണ്ടത് . അത് അനധികൃതമാണ് .

അനേക ആയിരം പത്തനംതിട്ട എംപ്ലോയീമെന്‍റ് ഓഫീസില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു ജോലിയ്ക്ക് വേണ്ടി കാത്തു നില്‍ക്കുന്നു . ഈ ചെറുപ്പക്കാരുടെ അവസരംതട്ടി എടുക്കരുത് . 1000 തസ്തിക എങ്കിലും കോന്നി മെഡിക്കല്‍ കോളേജില്‍ ഉണ്ട് . ഡോക്ടര്‍ , മറ്റ് ഉന്നത തസ്തിക ഈ ചെറുപ്പകാര്‍ക്ക് വേണ്ട . സെക്യൂരിറ്റി , പ്യൂണ്‍ , തുടങ്ങിയ തസ്തികയില്‍ എംപ്ലോയീമെന്‍റ് നിന്നും അറിയിപ്പ് നല്‍കി അര്‍ഹരായവരെ കണ്ടെത്തി നിയമിക്കണം .
കോന്നി മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ഇപ്പോള്‍ ഉള്ള നിയമന മാഫിയാകളെ പുറത്താക്കണം .

ജോലിയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ ആണ് വിലപേശല്‍ . ഇത്തരം മാഫിയാകളെ കണ്ടെത്തി പടിയ്ക്ക് പുറത്താക്കണം . കോന്നി മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് സര്‍ക്കാര്‍ ജീവനകാരുടെ സംഘടനാ യൂണിറ്റ് രൂപീകരിക്കാന്‍ ഇറങ്ങിയ നേതാക്കള്‍ ഒന്നു മനസ്സിലാക്കണം . കോന്നി മെഡിക്കല്‍ കോളേജ് നിങ്ങള്‍ രാഷ്ട്രീയം കളിക്കാന്‍ ഉള്ള വേദിയാക്കരുത് .
നിയമനം പി എസ് സി വഴിയോ , എംപ്ലോയീമെന്‍റ് വഴിയോ മാത്രമാകണം . ജില്ല എംപ്ലോയീമെന്‍റ് ഓഫീസില്‍ നിയമന സാധ്യത റിപ്പോര്‍ട്ട് ചെയ്യണം .
പൊതുജനം ഉണര്‍ന്നു . നിയമനങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വേണം .