Trending Now

കുങ്കി ആനകള്‍ക്ക് പരിശീലനം നല്‍കുന്ന ആസ്ഥാനമായി കോന്നി മാറ്റും

കുങ്കി ആനകള്‍ക്ക് പരിശീലനം നല്‍കുന്ന ആസ്ഥാനമായി കോന്നി മാറ്റും

കോന്നി വാര്‍ത്ത  ഡോട്ട് കോം : കോന്നി ആനത്താവളം കൂടുതല്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായി കുങ്കി ആനകള്‍ക്ക് പരിശീലനം നല്‍കുന്ന ആസ്ഥാനമായി കോന്നിയെ മാറ്റുമെന്ന് കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ പറഞ്ഞു .

കോടനാട് നിന്നും നീലകണ്ഠൻ എന്ന കുങ്കി ആനയെ കോന്നിയില്‍ എത്തിച്ചത് ഇതിന്‍റെ ഭാഗമായാണെന്ന് എം എല്‍ എ പറഞ്ഞു . മൂന്ന് കുങ്കി ആനകള്‍ കോന്നിയില്‍ ഉണ്ടാകും .
കോന്നിയില്‍ നിന്നും കുങ്കി പരിശീലനത്തിന് കൊണ്ടുപോയ കോന്നി സുരേന്ദ്രനെ ഉടനെ തന്നെ തിരിച്ചെത്തിക്കാന്‍ ഉള്ള നടപടി ഉണ്ടാകും . ഒപ്പം സൂര്യ എന്ന ആനയെയും കോന്നിയില്‍ എത്തിക്കാന്‍ ഉള്ള പരിശ്രമത്തിലാണ് . കോന്നി സുരേന്ദ്രനും , സൂര്യയും എത്തിയാല്‍ ഉടന്‍ തന്നെ മൂന്ന് കുങ്കി ആനകള്‍ കോന്നിയ്ക്ക് സ്വന്തമാകും .ഇതോടെ കുങ്കി പരിശീലന കേന്ദ്രമായി കോന്നിയെ ഉയര്‍ത്താന്‍ കഴിയും .
കോടനാട് നിന്നും എത്തിച്ച നീലകണ്ഠനു കോന്നി നാട് വരവേല്‍പ്പ് നല്‍കി .

error: Content is protected !!