Trending Now

റാന്നിയില്‍ പുതിയ വൈദ്യുതി നിലയത്തിന് സാധ്യത

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പെരുന്തേനരുവിക്ക് പിന്നാലെ റാന്നിയില്‍ ഒരു വൈദ്യുതി നിലയത്തിനു കൂടി സാധ്യത. രാജു എബ്രഹാം എംഎല്‍എ വൈദ്യുതി മന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ വിദഗ്ധന്മാര്‍ റാന്നിയില്‍ എത്തി. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് എംഎല്‍എയുമായി ചര്‍ച്ച നടത്തി.

പെരുന്തേനരുവി പദ്ധതിയുടെ ടെയില്‍ റെയ്സ് ആയി കട്ടിക്കല്‍ അരുവിക്കു മുകളിലായി ഒരു ഡാം നിര്‍മിച്ച് വൈദ്യുതോല്പാദനം നടത്തുന്നതാണ് പദ്ധതി. 200 മീറ്റര്‍ നീളവും 10 മീറ്റര്‍ ഉയരവുമുള്ള ചെറിയ ഡാം നിര്‍മിച്ച് അഞ്ച് മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയാണ് പ്രതീക്ഷിക്കുന്നത്. ഇഎംസി മുന്‍ ജോയിന്‍ ഡയറക്ടറും സാങ്കേതിക വിദഗ്ധനുമായ ജി. അനില്‍, എനര്‍ജി ടെക്ക്‌നോളജിസ്റ്റ് അനൂപ് സുരേന്ദ്രന്‍, ബെന്‍സി സക്കറിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.*.