Trending Now

സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട 597

 

 

സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489, തൃശൂര്‍ 479, ആലപ്പുഴ 395, മലപ്പുറം 383, കണ്ണൂര്‍ 297, പാലക്കാട് 275, ഇടുക്കി 268, വയനാട് 190, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 97,72,067 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3796 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5817 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 853, കോഴിക്കോട് 700, കൊല്ലം 685, പത്തനംതിട്ട 542, കോട്ടയം 553, തിരുവനന്തപുരം 384, തൃശൂര്‍ 466, ആലപ്പുഴ 391, മലപ്പുറം 370, കണ്ണൂര്‍ 225, പാലക്കാട് 134, ഇടുക്കി 253, വയനാട് 177, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, വയനാട് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, തൃശൂര്‍ 4, പാലക്കാട് 3, തിരുവനന്തപുരം, മലപ്പുറം 2 വീതം, എറണാകുളം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6380 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 571, കൊല്ലം 1308, പത്തനംതിട്ട 234, ആലപ്പുഴ 359, കോട്ടയം 341, ഇടുക്കി 76, എറണാകുളം 909, തൃശൂര്‍ 559, പാലക്കാട് 254, മലപ്പുറം 554, കോഴിക്കോട് 790, വയനാട് 49, കണ്ണൂര്‍ 286, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 69,113 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,71,548 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,318 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,07,315 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,003 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1472 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 376 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ല
കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി. 03.02.2021
………………………………………………………………………

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 597 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 14 പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 569 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.
ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 കൊടുമണ്‍ 37
2 പന്തളം മുനിസിപ്പാലിറ്റി 36
3 പളളിക്കല്‍ 35
4 പത്തനംതിട്ട മുനിസിപ്പാലിറ്റി 33
5 അടൂര്‍ മുനിസിപ്പാലിറ്റി 31
6 തിരുവല്ല മുനിസിപ്പാലിറ്റി 29
7 ഏഴംകുളം 22
8 ഏറത്ത് 20
9 കോന്നി 20
10 നാറാണംമൂഴി 19

കഴിഞ്ഞ രണ്ടാഴ്ചയായി ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍ മുനിസിപ്പാലിറ്റി 386
2 പന്തളം മുനിസിപ്പാലിറ്റി 357
3 തിരുവല്ല മുനിസിപ്പാലിറ്റി 294
4 പത്തനംതിട്ട മുനിസിപ്പാലിറ്റി 270
5 ഏഴംകുളം 243
6 പളളിക്കല്‍ 230
7 ഏറത്ത് 204
8 കോയിപ്രം 195
9 കുളനട 189
10 പ്രമാടം 181

ജില്ലയില്‍ ഇതുവരെ ആകെ 45834 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 40656 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഇലന്തൂര്‍ സ്വദേശിനി (94) 02.02.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
2) കലഞ്ഞൂര്‍ സ്വദേശി (57) 02.02.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 567 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 40125 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 5434 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5143 പേര്‍ ജില്ലയിലും,       291 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.

ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 154
2 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി. 40
3 പന്തളം അര്‍ച്ചന സി.എസ്.എല്‍.ടി.സി. 88
4 മുസലിയാര്‍ പത്തനംതിട്ട സി.എസ്.എല്‍.ടി.സി. 65
5 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി. 97
6 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി. 24
7 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി. 40
8 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി. 66
9 ആനിക്കാട് സി.എഫ്.എല്‍.ടി.സി. 22
10 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി. 30
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3818
12 സ്വകാര്യ ആശുപത്രികളില്‍ 171
ആകെ 4615

ജില്ലയില്‍ 11634 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3569 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3407 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 72 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 188 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 18610 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ  എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന
(ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 172601, 948, 173549.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന
(പുതിയത്) 176054, 624, 176678.
3 റാപ്പിഡ് ആന്റിജന്‍
(വീണ്ടും നടത്തിയത്) 26056, 358, 26414.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5713, 27, 5740.
6 സി.ബി.നാറ്റ് പരിശോധന 486, 8, 494,
ആകെ ശേഖരിച്ച സാമ്പിളുകള്‍ 381395, 1965, 383360.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1734 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3699 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2830 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.75 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 56 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 118 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 524 കോളുകള്‍ നടത്തുകയും, നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.