Trending Now

സര്‍ക്കാര്‍ ജീവനക്കാര്‍ കോളടിച്ചു : ഒ ഐ ഒ പിയുടെ വന്‍ പ്രതിഷേധം

 

സര്‍ക്കാര്‍ ജീവനക്കാര്‍ കോളടിച്ചു : ഒ ഐ ഒ പിയുടെ വന്‍ പ്രതിഷേധം

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വർധന; 2019 മുതൽ പ്രാബല്യം; ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ പത്ത് ശതമാനം വർധനയ്ക്ക് ശുപാർശ ചെയ്ത് ശമ്പള കമ്മീഷൻ. പെൻഷനിലും ആനുപാതിക വർധനയുണ്ടാകും. ശമ്പള കമ്മീഷൻ ചെയർമാൻ കെ.മോഹൻദാസാണ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്.
സര്‍ക്കാര്‍ ജീവനകാരുടെ ശമ്പളത്തിൽ വര്‍ദ്ധനവ് വരുത്തുവാനുള്ള നീക്കത്തില്‍ ഒ ഐ ഒ പി(ഔർ ഇൻഡിപെന്‍റന്‍റ് ഓർഗിനൈസേഷൻ ഓഫ് പീപ്പിൾ (oiop )) വന്‍ പ്രതിഷേധം രേഖപ്പെടുത്തി .

2019 ജൂലൈ ഒന്നു മുതൽ പുതുക്കിയ ശമ്പളം പ്രാബല്യത്തിൽ. 2019 ജൂലൈ ഒന്നുവരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കും. 10 ശതമാനം ഫിറ്റ്മെൻ്റ് ബെനിഫിറ്റും നൽകും. 23,000 രൂപയാകും കുറഞ്ഞ് ശമ്പളം. 166800 രൂപയാണ് കൂടിയ ശമ്പളം.

വീട്ടുവാടക അലവൻസ് ശമ്പളത്തിൻ്റെ നിശ്ചിത ശതമാനമാക്കി. എച്ച്.ആർ.എ വർധിപ്പിച്ചതിനാൽ സിറ്റി കോമ്പൻ സേറ്ററി അലവൻസ് നിർത്തലാക്കി.

പെൻഷൻ തുകയും കൂട്ടിയിട്ടുണ്ട്. കുറഞ്ഞ പെൻഷൻ 11,500 രൂപയാക്കി. കൂടി പെൻഷൻ 83,400 രൂപയാക്കി. 80 വയസ് കഴിഞ്ഞവർക്ക് പ്രതിമാസം 1000 രൂപ അധിക ബത്തയാക്കി. ശമ്പള, പെൻഷൻ വർധന വഴിയുള്ള വാർഷിക അധിക ബാധ്യത 4810 കോടിയാണ്.

പെൻഷൻ കണക്കാക്കുന്ന രീതിയിൽ റിപ്പോർട്ടിൽ മാറ്റം നിർദേശിച്ചിട്ടുണ്ട്. അവസാനം വാങ്ങിയ ശമ്പളത്തിൻ്റെ അടിസ്ഥാനത്തിലാകും ഇനി പെൻഷൻ നിർണയിക്കുക. കിടപ്പിലാകുന്ന മാതാപിതാക്കളെ സംരക്ഷിക്കാൻ 40 ശതമാനം അവധി ശമ്പളത്തോട് കൂടി ഒരു വർഷം പാരൻ്റ് കെയർ ലീവ് കൂടി റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. പെൻഷൻ പ്രായം വർധിപ്പിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. ഒരു വർഷം കൂടി നീട്ടണമെന്നാണ് ശുപാർശ. ഈ വർഷം റിട്ടയർ ചെയ്യുന്നവർക്ക് ഒരു വർഷം കൂടി നീട്ടി നൽകണമെന്നും ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ 5600 കോടിയുടെ ചെലവ് ഒഴിവാക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ചെയ്യാവുന്നതിൻ്റെ പരമാവധിയാണ് ശുപാർശകളെന്ന് ചെയർമാൻ അറിയിച്ചു.

തഹസീൽദാർ തസ്തിക പ്രിൻസിപ്പൽ തഹസീൽദാർ ആയി ഉയർത്തിയിട്ടുണ്ട്. വില്ലേജ് ഓഫിസർ, തഹസീൽദാർ എന്നിവർക്ക് അധിക അലവൻസ് നൽകും. സേനാ വിഭാഗം ജീവനക്കാർക്ക് അധിക ഗ്രേഡുകൾ നൽകണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ഡോക്ടർമാർക്ക് സിഎ എസ് പ്രകാരം ഉയർന്ന ശമ്പള സ്കെയിൽ ആക്കി.

അടുത്ത ശമ്പള പരിഷ്കരണം കേന്ദ്ര ശമ്പള പരിഷ്കരണത്തിനു ശേഷമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നിർത്തി വെക്കണമെന്ന് ഒ ഐ ഒ പി(ഔർ ഇൻഡിപെന്‍റന്‍റ് ഓർഗിനൈസേഷൻ ഓഫ് പീപ്പിൾ (oiop )) ആവശ്യപ്പെട്ടു