വ്യാജപരാതിയിൽ കേസുകൾ സി.ബി. ഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാരിന് താൽപര്യം : ആന്‍റോ ആന്റണി എം.പി
കോന്നി വാര്‍ത്ത : വ്യാജ പരാതിയിൽ കേസുകൾ സി.ബി.ഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ കാണിക്കുന്ന താൽപര്യം സി.പി.എം അംഗങ്ങൾ പ്രതികളായ രാഷ്ടീയ കേസുകളിൽ കാണിക്കുന്നില്ലെന്ന് ആന്റോ ആന്റണി എം.പി ആരോപിച്ചു.
കെ.പി.സി.സി തീരുമാനം അനുസരിച്ച് എന്റെ ബൂത്ത് എന്റെ അഭിമാനം കാബെയിന്റെ ഭാഗമായി മൈലപ്രാ പഞ്ചായത്തിലെ രണ്ടാം ബൂത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പെരിയ ഇരട്ടകൊല, ഷുഹൈബ് വധക്കേസ് തുടങ്ങിയവയിൽ സി.ബി. ഐ.അന്വേഷണം തടസപ്പെടുത്താൻ കോടികൾ സംസ്ഥാന ഖജനാവിൽ നിന്ന് ചിലവഴിച്ചത് എന്തിന്റെ പേരിലാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.സി.സി. ഏക്സിക്യൂട്ടിവ് അംഗം സലിം പി. ചാക്കോ കൺവൻഷനിൽ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോശാമ്മ ജോൺസൺ ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രാജേഷ് ആർ , എൻ. പ്രദീപ്കുമാർ , ലിബു മാത്യു ,മഞ്ജു സന്തോഷ് ,മോഹൻദാസ് വി.സി , ഏബ്രഹാം മാത്യൂ, വി.സി. രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.
ലിബു മാത്യൂ ( പ്രസിഡന്റ് ) ,ഏബ്രഹാം മാത്യു , വി.സി. രാജപ്പൻ , മഞ്ജു സന്തോഷ് ( വൈസ് പ്രസിഡന്റുമാർ ) ,മാത്യു ഡേവിഡ് , അന്നമ്മ രാജു ,ശോഭന ഗോപി , മോഹൻദാസ് വി.സി ( ജനറൽ സെക്രട്ടറിമാർ ) ,ജോളി സ്റ്റീഫൻ (ട്രഷറാർ) എന്നിവരെ ബൂത്ത് ഭാരവാഹികളായി ബൂത്ത് കൺവൻഷൻ തെരഞ്ഞെടുത്തു .
ഫോട്ടോ അടിക്കുറിപ്പ് .
കെ.പി.സി.സി അഹ്വാന മനുസരിച്ച് എന്റെ ബൂത്ത് എന്റെ അഭിമാനം കാമ്പെയിന്റെ ഭാഗമായി നടന്ന മൈലപ്രാ പഞ്ചായത്ത് രണ്ടാം ബൂത്ത് കൺവൻഷൻ ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യുന്നു.