Trending Now

ഇത് റോസ് മല : സഞ്ചാരികളെ ഇതിലെ വരിക

 

കോന്നി വാര്‍ത്ത ട്രാവലോഗ് : ഇത് ആര്യങ്കാവ് പ്രദേശത്തെ റോസ് മല . ട്രക്കിങ്പ്രദേശമാണ് ആണ്. ആര്യങ്കാവിൽ നിന്നും 12 കിലോമീറ്റർ മാത്രം ദൂരം ആണ് എങ്കിലും നടന്നോ ബൈക്കിലോ പോകുക എന്നത് അസാധ്യമായ കാര്യം ആണ്. രാവിലെയും വൈകുന്നേരവും ഓരോബസ് മാത്രംഉള്ളൂ . മുഴുവൻ യാത്രയും കാട്ടിലൂടെ ആണ്. പിന്നെ ഉള്ളത് ജീപ്പ് ആണ് ഇവിടെ താമസ സൗകര്യം ഒന്നുമില്ല എന്നത് കൊണ്ട് തന്നെ ഒരു ദിന ട്രിപ്പായിട്ട് വരാൻ പറ്റിയ സ്ഥലമാണ് .
NB:ഈ കാഴ്ചകൾ പൂർണമായും ആസ്വദിക്കണം എങ്കിൽ ബസ് യാത്ര തിരഞ്ഞെടുക്കുക ധാരാളം വന്യ മൃഗങ്ങൾ കണ്ടേക്കാം

കൊല്ലം ജില്ലയുടെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന വൈൽഡ് ലൈഫ് സാങ്ച്ചറി ആണ് ശെന്തുരുണി,ഇതിനുള്ളിലെ അതിമനോഹരമായ ഒരു ചെറിയ സ്ഥലമാണ് റോസ് മല.റോസ് മലയെ സഞ്ചാരികൾക്ക് പ്രീയപ്പെട്ടത് ആക്കുന്നത് അവിടേക്കുള്ള യാത്രയാണ് .

പഴയ NH 208ൽ ( ഇപ്പോൾ NH 744) ആര്യങ്കാവ് ടൗണിൽ നിന്നും 12KM കൊടും വനത്തിലൂടെ ഉള്ള യാത്രയാണ്. ഓഫ് റോഡ് റൈഡിംഗ് താല്പര്യമുള്ളവർക്ക് നല്ല ഒരു റൂട്ട് ആണ്.. ഇനി വഴിയെ പറ്റി..തുടക്കത്തിൽ കുറച്ച് ഭാഗം ടാർചെയ്തതാണ് കുറേ കൂടി ചെല്ലുന്തോറും റോഡ് തീരെ ഇല്ലാതെയാകും റോസ്‌ മലയിലേക്കുള്ള പ്രധാന യാത്രാ മാർഗം രാവിലെ പുനലൂർ ഡിപ്പൊയിൽ നിന്നുമുള്ള നമ്മുടെ സ്വന്തം ആന വണ്ടിയാണ്.

 

റോസ് മലയുടെ പ്രധാന ആകർഷണമാണ് ഇവിടുത്തെ വ്യൂ പോയിന്റ്. കുറച്ച് നടന്നു കയറേണ്ടി വരും. ഇവിടെ നിന്നുള്ള കാഴ്ച തെന്മല ഡാമിന്റെ റിസർവോയർ ആണ്. അതി മനോഹരമാണ് കാഴ്ച്ച. വ്യൂ പോയന്‍റില്‍ നിന്നും പെര്‍മിഷന്‍ എടുത്തു താഴോട്ട് വേണമെങ്കില്‍ എത്താം . പക്ഷേ റിസ്ക് ആണ്. ഏകദേശം 4 km നടക്കാന്‍ ഉണ്ട്. അതും കൊടും കാട്ടിലൂടെ. താഴെ റിസര്‍വോയറില്‍ ചെന്നു ഒരു കുളിയും കഴിഞ്ഞാല്‍ നടന്നതിന്റെ ക്ഷീണം മാറും.
Photo Credit: Rinu raj

error: Content is protected !!