Trending Now

കോന്നിയില്‍ സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജിനരികിൽ സർക്കാർ ഭൂമി കയ്യേറിയവർക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കണമെന്ന് വിജിൽ ഇന്ത്യ മൂവ്മെന്‍റ് ജില്ലാ കൺവീനർ ആവശ്യപ്പട്ടു. ഭൂമി കയ്യേറ്റ വിവരം യഥാസമയം അറിയിച്ച മാധ്യമങ്ങളെ പ്രത്യേകിച്ച് “കോന്നി വാർത്തയെ” അഭിനന്ദിച്ചു.

കോന്നി മണ്ഡലത്തിന്‍റെ കിഴക്കൻ മലയോര മേഖലയിൽ വനഭൂമിയും, റവന്യൂ ഭൂമിയും കയ്യേറുന്ന സംഘങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്‌.ഫോറസ്റ്റ് അധികാരികളും,പോലീസും സംയുക്തമായി പ്രവർത്തിച്ച് മാഫിയാ സംഘങ്ങളെ ഇല്ലാതാക്കണമെന്നും ജില്ലാ കണ്‍വീനര്‍ സലില്‍ വയലാത്തല ആവശ്യപ്പെട്ടു.

error: Content is protected !!