ശബരിമലയില്‍ മണ്ഡല – മകരവിളക്ക് തീര്‍ഥാടനം തുടങ്ങിയ ശേഷം ഇതുവരെ വിറ്റത് 4,44,410 ടിന്‍ അരവണ. തപാല്‍ മുഖേനയുള്ള വില്‍പ്പന അടക്കമുള്ള കണക്കാണിത്. പത്ത് ടിന്നുകളുള്ള അരവണ പായസത്തിന്റെ ബോക്സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിട്ടുണ്ട്. 80 രൂപയാണ് ഒരു ടിന്‍ അരവണയുടെ വില. 98,477 പാക്കറ്റ് അപ്പമാണ് ഇതു വരെ വിറ്റുപോയത്. 35 രൂപയാണ് ഒരു പാക്കറ്റ് അപ്പത്തിന്റെ നിരക്ക്. മകരവിളക്ക് തീര്‍ഥാടന കാലത്തെ വില്‍പ്പനയ്ക്കായി 60,000 ടിന്‍ അരവണയും, 8,000 പാക്കറ്റ് അപ്പവുമാണ് തയാറാക്കിയിരിക്കുന്നത്.
ആകെ വിറ്റ അരവണ ടിന്നുകളില്‍ 37,239 എണ്ണം തപാല്‍ വഴി സ്വാമി പ്രസാദം പദ്ധതിയിലൂടെയാണ് ഇത്തവണ വിറ്റത്. 450 രൂപ മുടക്കി ഭക്തര്‍ക്ക് തങ്ങളുടെ ഏറ്റവും അടുത്ത പോസ്റ്റ് ഓഫീസ് മുഖേന സ്വാമി പ്രസാദത്തിനായി ബുക്ക് ചെയ്യാം. അരവണ പ്രസാദം കൂടാതെ സന്നിധാനത്തെ പ്രധാന വഴിപാടുകളായ വിഭൂതി, മഞ്ഞള്‍, കുങ്കുമം, ആടിയ ശിഷ്ടം നെയ്യ,അര്‍ച്ചന പ്രസാദം് എന്നിവയും ഇതോടൊപ്പം സ്വാമി പ്രസാദം പാക്കറ്റില്‍ ഭക്തര്‍ക്ക് ലഭ്യമാകും.