കല്ലേലിയില്‍ പുലി :നാട്ടുകാര്‍ ഭീതിയില്‍

കല്ലേലി ഹാരിസണ്‍ റബ്ബര്‍ പ്ലാന്റേഷന്‍ തോട്ടത്തിഇറങ്ങിയ പുലി നാട്ടു കാരുടെ ഉറക്കം കെടുത്തുന്നു ; വളര്‍ത്തുനായയെ കടിച്ചുകൊന്നു

കോന്നി: കല്ലേലിയില്‍ പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചു കൊന്നു എങ്കിലും പുലിയെ കെണിയില്‍ വീഴ്ത്തുവാന്‍ ഉള്ള നടപടികള്‍ തുടങ്ങിയില്ല .ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ഈസ്റ്റ് ഡിവിഷന്‍ ലയത്തില്‍ രവി ചന്ദ്രന്റെ വളര്‍ത്തുനായയെയാണ് പുലി കടിച്ചു കൊന്നത്. പട്ടിയുടെ ശബ്ദം കേട്ട് ഉണര്‍ന്ന രവിചന്ദ്രന്‍ ടോര്‍ച്ച് അടിച്ചു നോക്കിയപ്പോഴാണ് പുലിയെ കാണുന്നത്. പ്രകാശം പരന്നതോടെ പുലി കൂടുതല്‍ കാട് ഉള്ള സ്ഥലത്തേക്ക് മാറി .നായയെ കെട്ടിയിട്ടിരുന്നതിനാല്‍ കടിച്ച് കൊണ്ടുപോകാനായില്ല. വിവരമറിഞ്ഞെത്തിയ വനപാലകര്‍ കാല്‍പാടുകള്‍ പരിശോധിച്ച് പുലിതന്നെയാണന്ന് സ്ഥിരീകരിച്ചു. കലഞ്ഞൂര്‍ പാടം തിടി ഭാഗത്ത് ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടിയിരുന്ന പുലി യാണ് ഇതെന്നുള്ള വനപാലകരുടെ നിരീക്ഷണം ശെരിയല്ല എന്ന് നാട്ടുകാര്‍ പറയുന്നു .ഒന്നില്‍ കൂടുതല്‍ പുലി ഇറങ്ങി എന്നാണ് പഴമക്കാര്‍ പറയുന്നത് . ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങളും നാട്ടുകാരും ഭീതിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!