Trending Now

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിപി.ബി രാജീവ് ചുമതലയേറ്റു

Spread the love

 

കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയുടെ പുതിയ പോലീസ് മേധാവിയായി പി.ബി രാജീവ് ചുമതലയേറ്റു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു. തൃശൂര്‍ സ്വദേശിയാണ്. ജില്ലയുടെ ചുമതല ലഭിക്കുന്നത് ആദ്യമായാണ്.

കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി ആയിരിക്കെ, 2018 ല്‍ സ്തുത്യര്‍ഹ സേവനങ്ങള്‍ പരിഗണിച്ച് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.
ജില്ലാപോലീസ് മേധാവിയുടെ ചാര്‍ജ് അഡിഷണല്‍ എസ്.പി എ.യു സുനില്‍കുമാറില്‍ നിന്നുമാണ് ഏറ്റെടുത്തത്. ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസ്, ഡി.സി.ആര്‍.ബി ഡിവൈഎസ്പി എ. സന്തോഷ്‌കുമാര്‍, സി.ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.സുധാകരന്‍ പിള്ള, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍.പ്രദീപ് കുമാര്‍, സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരായ ആര്‍.ബിനു, കെ.സജീവ്, ടി.രാജപ്പന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം.

error: Content is protected !!