കോന്നി വാര്‍ത്ത ഡോട്ട് കോം : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം.ഞായറാഴ്ചയാണ് സ്വപ്ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.അട്ടക്കുളങ്ങര വനിത ജയിലില്‍ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ ജയിലധികൃതര്‍ തീരുമാനിച്ചത്. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തല്‍. സ്വപ്നയെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടതില്ല എന്നാണ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത് .
അട്ടക്കുളങ്ങര ജയിലിലുള്ള കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളായ ഡോക്ടര്‍മാരാണ് സ്വപ്നയെ പരിശോധിച്ചത് .