Trending Now

ഗസ്റ്റ് ലക്ചറർ ഒഴിവ്

 

 

എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് & ടെക്‌നോളജിയുടെ തിരുവനന്തപുരം പാളയത്തുള്ള കേന്ദ്ര ഓഫീസിൽ ടാലി കോഴ്‌സിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. എം.കോം ഒന്നാം ക്ലാസ് ബിരുദവും ടാലി കോഴ്‌സും അല്ലെങ്കിൽ ബി.കോം ഒന്നാം ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരെയും അധ്യാപന പരിചയം ഉള്ളവരെയുമാണ് തിരഞ്ഞെടുക്കുക.

അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും ജനുവരി എട്ടിന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഹാജരാക്കണം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം. ഇന്റർവ്യൂവിന്റെ തിയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ.ബി.എസ് സെന്റർ പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഇ-മെയിൽ: [email protected]. ഫോൺ: 2560333, 8547141406.

error: Content is protected !!